കുറവിലങ്ങാട് ∙ എംസി റോഡ് ഉൾപ്പെടെ മേഖലയിലെ പ്രധാന റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കുമ്പോഴും പരിഹാര നടപടികൾ ഇല്ലാത്ത അവസ്ഥ. പരിശോധനകൾ നടന്നെങ്കിലും നടപടികൾ വൈകുന്നു. കാണക്കാരി, കുറവിലങ്ങാട് പഞ്ചായത്തുകളിലെ റോഡുകളിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നാറ്റ്പാക്, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
തോട്ടുവായുടെ ദുരിതം
വൈക്കം റോഡിലെ പ്രധാന ജംക്ഷൻ.
ഇവിടെ റോഡ് രണ്ടായി തിരിയുന്നു. കുറുപ്പന്തറ ഭാഗത്തേക്കും കാപ്പുന്തല വഴി കടുത്തുരുത്തി ഭാഗത്തേക്കും.
സുരക്ഷാ സംവിധാനങ്ങൾ ഇല്ല. വാഹനങ്ങൾക്ക് കെണിയൊരുക്കി വേഗത്തട.
എംസി റോഡിൽ കോഴാ, കുറവിലങ്ങാട് പള്ളിക്കവല എന്നിവിടങ്ങളിലെ വേഗത്തടകൾ ടാർ ചെയ്ത് ഉയർത്തിയെങ്കിലും തോട്ടുവാ ഭാഗത്തേക്ക് അധികൃതർ ശ്രദ്ധിച്ചിട്ടില്ല.
അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ വേഗത്തട ഒഴിവാക്കാൻ വെട്ടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
കാപ്പുന്തല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും കുറുപ്പന്തറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും പരസ്പരം കാണില്ല. പലപ്പോഴും ഇവിടെ അപകടം സംഭവിക്കുന്നു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ എത്തുന്ന സ്ഥലമാണ്. വിദ്യാർഥികൾക്കു സുരക്ഷിതമായി റോഡ് കടക്കാൻ പോലും സാധിക്കുന്നില്ല.
കവലയിലെ അപകടസാധ്യത കുറയ്ക്കാൻ നടപടി വേണം, വേഗത്തട പൂർണമായി നീക്കം ചെയ്യണം, വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണം, പൊലീസ് സേവനം ഉറപ്പാക്കണം, കാളിയാർ തോട്ടം ഭാഗത്ത് റോഡിലെ തിട്ട
ഒഴിവാക്കി നവീകരണം നടപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഉയരുന്നത്.
നിർദേശങ്ങൾ ഇങ്ങനെ
∙ കുറവിലങ്ങാട് സെൻട്രൽ ജംക്ഷനിലും കോഴായിലും ഡിവൈഡർ വീതി കുറച്ചു പുനർനിർമിക്കണം. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പരിഷ്കരിക്കണം.
ബാരിക്കേഡ് സ്ഥാപിക്കണം. ∙ മൂവാങ്കൽ ജംക്ഷനിൽ ഞീഴൂർ റോഡ് ചേരുന്ന ഭാഗത്ത് ഹംപ് സ്ഥാപിക്കണം.
കോൺവെക്സ് കണ്ണാടി സ്ഥാപിക്കണം. ∙ തോട്ടുവാ ജംക്ഷനിൽ വേഗ നിയന്ത്രണത്തിനു സംവിധാനം വേണം.
മീഡിയൻ സ്ഥാപിക്കണം. ∙ കാളിയാർതോട്ടം ഭാഗത്തു റോഡിലെ കയറ്റം കുറയ്ക്കണം.
∙ അമിതവേഗം നിയന്ത്രിക്കാൻ സ്പീഡ് റഡാർ ക്യാമറ ഉപയോഗിച്ചു പരിശോധന കർശനമാക്കണം. വേഗനിയന്ത്രണത്തിനു റോഡിൽ സംവിധാനം ഒരുക്കണം.
അപകടമേഖലകൾ ഇവ
ഇപ്പോഴും ആഴ്ചയിൽ മൂന്നും നാലും അപകടങ്ങൾ നടക്കുന്നു.
വെമ്പള്ളി, കാളികാവ്, കോഴാ, സയൻസ് സിറ്റിയുടെ സമീപം, മോനിപ്പള്ളി, കുര്യനാട്, തോട്ടുവാ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന അപകടമേഖലകൾ. കുറവിലങ്ങാട്–തോട്ടുവാ റോഡിൽ കാളിയാർ തോട്ടം മുതൽ തോട്ടുവാ വരെയുള്ള ഭാഗത്ത് എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം.
കാളിയാർ തോട്ടം ഭാഗത്ത് പെട്രോൾ പമ്പിനു മുൻവശം റോഡ് ഒരു തിട്ട പോലെയാണ്.
റോഡിന്റെ ഒരു ഭാഗം ഉയർന്നു നിൽക്കുന്നു. ഇരുവശത്തുനിന്നു വരുന്ന വാഹനങ്ങൾ പരസ്പരം കാണില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]