പാരിസ് ∙ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജിവച്ച്
പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനു. സ്ഥാനമേറ്റ് ഇരുപത്തിയാറാം ദിവസമാണ് സെബാസ്റ്റ്യൻ ലുകോനുവിന്റെ അപ്രതീക്ഷിത രാജി.
പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു സെബാസ്റ്റ്യൻ ലുകോനു. തന്റെ മന്ത്രിസഭയിൽ കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ സെബാസ്റ്റ്യന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽനിന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.
ദേശീയ അസംബ്ലിയിലെ പല പാർട്ടികളും മന്ത്രിസഭയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ രാജിയോടെ ഫ്രാൻസിലെ ഭരണം പുതിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിയിരിക്കുന്നത്. ഫ്രാൻസിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തി, സർക്കാരില്ലാതെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി (26 ദിവസം), പൊതു നയപ്രഖ്യാപനം നടത്താത്ത ഏക പ്രധാനമന്ത്രി എന്നീ റെക്കോർഡുകളോടെയാണ് സെബാസ്റ്റ്യൻ ലുകോനു രാജിവയ്ക്കുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Pediavenir/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]