കോട്ടയം ∙ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഓഹരി – മ്യൂച്ചൽ ഫണ്ട് പോലെയുള്ള നിക്ഷേപങ്ങൾ സഹായകരമാവുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ വിജയകുമാർ. ട്രാവൻകൂർ മാനേജ്മെൻറ് അസോസിയേഷൻ (ട്രാമ) മായി സഹകരിച്ച് മലയാള മനോരമ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി സംഘടിപ്പിച്ച സൗജന്യ ഓഹരി – മ്യൂച്ചൽ ഫണ്ട് സെമിനാറിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സാക്ഷരത, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണെങ്കിലും സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് കുമാർ പാത്ര ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.ട്രാവൻകൂർ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് ഡോ: ബാബു തോമസ് ചടങ്ങിൽ അധ്യക്ഷ്യം വഹിച്ചു.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് സൗത്ത് കേരള മേധാവി മനോജ് എൻ.ജി സംശയനിവാരണം നടത്തി.
മലയാള മനോരമ സർക്കുലേഷൻ ജനറൽ മാനേജർ (കോട്ടയം) കുര്യൻ വി. മാത്യൂസ്, ട്രാവൻകൂർ മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി ജനറൽ സുശിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും നടന്നു.
സെമിനാറിൽ ആദ്യം പങ്കെടുത്ത 100 പേർക്ക് 360 – രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ആയി ലഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]