ഈറോഡ്∙ ജില്ലയിൽ ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നതിനാൽ ജീവൻ രക്ഷാമാർഗമായി യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി സുജാത അറിയിച്ചു. ഹെൽമറ്റ് ധരിക്കുന്നതിനെക്കുറിച്ച് ജില്ലയിലെ 100 ഇടങ്ങളിൽ ജില്ലാ പൊലീസ് വിഭാഗം നടത്തിയ ബോധവൽക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇരുചക്ര വാഹനം ഓടിക്കുന്നവർ ഒരു നിമിഷം സ്വന്തം കുടുംബത്തെക്കുറിച്ചും ചിന്തിക്കണമെന്ന് എസ് പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജില്ലയിൽ വാഹനാപകടങ്ങളിൽ മരക്കുന്നവരിൽ ഏറെയും ഹെൽമറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ഇടാതെയും അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നവരാണ്.
2024ൽ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 2410 വാഹന അപകടങ്ങളിൽ 697 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ശക്തമായ പരിശോധന ജില്ലയിൽ നടപ്പിലാക്കിയതായി എസ്പി പറഞ്ഞു. ഇരുചക്രവാഹനക്കാർ ഹെൽമറ്റ് കർശനമായി ധരിക്കണമെന്നും എസ്പി ആവശ്യപ്പെട്ടു.
ഇതുവരെ ജില്ലയിൽ ഹെൽമറ്റ് കർശനമാക്കിയിട്ടില്ലായിരുന്നു.
എന്നാൽ അപകടങ്ങൾ വർധിക്കുന്നതിനാലാണ് ഹെൽമറ്റ് ഉപയോഗം കർശനമാക്കുന്നത്. ഈ വർഷം സെപ്റ്റംബർ മാസം വരെ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 71000 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്.
ഇവരിൽനിന്ന് 7.10 കോടി രൂപ പിഴയും ഈടാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]