കുഴൽമന്ദം ∙ ദേശീയപാത കുഴൽമന്ദം ജംക്ഷനു സമീപം ഇന്നലെ രാവിലെ പത്തരയോടെ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. മുന്നറിയിപ്പില്ലാതെ നടത്തിയ ടാറിങ്ങിന്റെ ഫലമായി കുഴൽമന്ദത്ത് വാഹനങ്ങൾ കുരുക്കിൽപെട്ടത് മൂന്നര മണിക്കൂറോളം.
ദേശീയപാത കുഴൽമന്ദം ജംക്ഷനിലെ മേൽപാലനിർമാണവുമായി ബന്ധപ്പെട്ടാണ് സർവീസ് റോഡിൽ മുന്നറിയിപ്പില്ലാതെ ടാറിങ് നടത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗതാഗതക്കുരുക്കൊഴിവായത്.
കുഴൽമന്ദം പൊലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള സർവീസ് റോഡ് മുതൽ പടലോടുമേട് വരെ പോവുന്ന സർവീസ് റോഡിലാണ് ടാറിങ് നടത്തിയത്.
ഇതിനായി തേങ്കുറിശ്ശി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തടഞ്ഞുനിർത്തി തിരിച്ചുവിട്ടു. കൊഴിഞ്ഞംപറമ്പ് കുളവൻമുക്ക് ഗവ.ആശുപത്രി വഴി മാത്തൂർ ഭാഗത്തേക്കും തിരികെയും ഇതുവഴി തേങ്കുറിശ്ശി ഭാഗത്തേക്കുമാണ് വിട്ടത്.
പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുഴൽമന്ദം ജംക്ഷനിൽ മിൽമ ബൂത്തിനു മുൻവശത്തു കൂടി പോയി ദേശീയപാതയിൽ കയറിയാണു പോയത്.
എന്നാൽ, തൃശൂരിൽനിന്നു പാലക്കാട്ടേക്കുള്ള വാഹനങ്ങൾ പഴയ റോഡിലൂടെ വിടുന്നതിനു പകരം ദേശീയപാതയിലൂടെ തന്നെ വിട്ടതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. പാലക്കാട്ടേക്കുള്ള വാഹനങ്ങൾ പടലോടുമേട് വഴി ചന്തപ്പുര, മാട്ടുകാട് വഴി കണ്ണനൂർ തോട്ടുപാലത്തിലൂടെ തിരിച്ചുവിട്ടെങ്കിൽ ഗതാഗത തടസ്സം ഒഴിവാക്കാമായിരുന്നു.
മേൽപാലം നിർമാണം പൂർത്തിയായ സാഹചര്യത്തിൽ താൽക്കാലികമായി വാഹനങ്ങൾക്കു സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ യാത്രാക്ലേശത്തിന് പരിഹാരമാകും. എത്രയും പെട്ടെന്ന് അടിപ്പാതയിലൂടെ വാഹനങ്ങൾ പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാതെ അശാസ്ത്രീയമായി നടത്തുന്ന പ്രവൃത്തികളാണ് ഗതാഗതതടസ്സത്തിനു കാരണമാകുന്നതെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.
കുഴൽമന്ദം ജംക്ഷനിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് റോഡ് അടച്ചതിന്റെ ഭാഗമായി കുഴൽമന്ദത്തെ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
മേൽപാലം പണി ആരംഭിച്ചതു മുതൽ എംഎൽഎയോ എംപിയോ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]