ലോകത്തെ അതിസമ്പന്നരായ 10 ഇന്ത്യൻ പ്രൊഫഷണൽ മാനേജർമാരുടെ ഹുറുൺ പട്ടികയിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ല, അപ്പോൾ ആ പട്ടികയിൽ തുടർച്ചയായി രണ്ട് വർഷം ഒന്നാംസ്ഥാനം നിലനിർത്താനായാലോ? അത്ര എളുപ്പമല്ലത്. മൈക്രോസോഫ്റ്റിന്റെ തലപ്പത്തിരിക്കുന്ന ഇന്ത്യന്‍ വംശജനായ സത്യ നദെല്ലയെയും ഗൂഗിളിനെ നയിക്കുന്ന സുന്ദര്‍ പിച്ചൈയെയും അടുത്തെങ്ങും വരാന്‍ അനുവദിക്കാതെ, രണ്ട് വർഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ലോകത്തെ ഏറ്റവും സമ്പന്ന ഇന്ത്യന്‍ പ്രൊഫഷണല്‍ ആണ് ജയശ്രീ ഉള്ളാൽ. ഇന്ത്യയിൽ നിന്നുള്ള 10 സമ്പന്ന പ്രഫഷണൽ മാനേജർമാരുടെ ഹുറുൺ പട്ടികയിൽ ഇവരാണ് ഒന്നാമതുള്ളത്.
സ്വയം വളര്‍ന്നുവന്ന വനിതകളില്‍ മുൻനിരയില്‍
നമ്മൾക്കത്ര സുപരിചിതമല്ലാത്ത അമേരിക്കൻ കമ്പനിയായ അരിസ്റ്റ നെറ്റ്വര്ക്സ് എന്ന യുഎസ് കമ്പനിയുടെ സിഇഒയും ചെയര്പേഴ്സണുമാണവര്.
2024ലെ 32,100 കോടി രൂപയുടെ ആസ്തി, ഒറ്റവർഷം കൊണ്ട് 18,070 കോടി രൂപ വർധിപ്പിച്ച് 50,170 കോടി രൂപയാക്കി ഒന്നാം സ്ഥാനം മറ്റാർക്കും കൊടുക്കാതെ കൈപ്പടിയിലൊതുക്കിയിരിക്കുകയാണ് ജയശ്രീ.
ഫോബ്സ് പട്ടിക അനുസരിച്ച് അമേരിക്കയിലെ സ്വയം വളര്‍ന്നുവന്ന വനിതകളില്‍ മുൻനിരയിലുമാണിവർ. മൈക്രോസോഫ്റ്റിന്റെ തലപ്പത്തിരിക്കുന്ന ഇന്ത്യന്‍ വംശജനായ സത്യ നദെല്ലയുടെ 2025 ലെ ആസ്തി 9770 കോടി രൂപയാണ്.
ഗൂഗിളിന്റെ തലപ്പത്തുള്ള സുന്ദര്‍ പിച്ചൈയ്ക്ക് 9000 കോടിരൂപയാണ് നേടാനായത്.
അരിസ്റ്റയുടെ വെബ്സൈറ്റില്‍ ജയശ്രീയെ വിശേഷിപ്പിച്ചിരിക്കുന്നത് പൂജ്യത്തില്‍ നിന്നും ശതകോടി ഡോളറിലേക്ക് കമ്പനിയുടെ ബിസിനസ് എത്തിച്ച നായികയെന്നാണ്. വമ്പന്‍ കമ്പനികള്‍ പോലും പൂട്ടിപ്പോകുന്ന കാലത്ത് വരുമാനമില്ലാത്ത ഒരു കമ്പനിയെ ശതകോടി ഡോളര്‍ മൂല്യമുള്ള കോര്പ്പറേറ്റാക്കി വളര്‍ത്തുകയെന്ന ചുമതലയായിരുന്നു ജയശ്രീ ഏറ്റെടുത്ത് വിജയിപ്പിച്ചത്.
അമേരിക്കയിലെ സാന്റ ക്ലാര ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന നെറ്റ് വര്‍ക്കിങ് കമ്പനിയാണ് അരിസ്റ്റ.
ഗൂഗിളിലെ നിക്ഷേപത്തിലൂടെ പണം വാരിയ ഡേവിഡ് ഷെരിട്ടണും ആന്‍ഡി ബെഷ്റ്റോള്‍ഷെയ്മുമായിരുന്നു കമ്പനിയുടെ സ്ഥാപകര്‍. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമായിരുന്നെങ്കിലും ഉപഭോക്താക്കളാരുമില്ലാതെ വരുമാനം പൂജ്യമായിരുന്നു.
എന്നാല്‍ 2014ല്‍ അരിസ്റ്റയുടെ പ്രഥമ ഓഹരി വില്‍പ്പന വന്‍വിജയമാക്കി മാറ്റി ജയശ്രീ.
ജീവനക്കാരുടെ എണ്ണം 30ല്‍ നിന്ന് 1000 ത്തിനടുത്ത് എത്തി ആ വര്‍ഷം. പൂജ്യം കസ്റ്റമേഴ്സ് എന്നത് 2000ത്തിന് മുകളിലെത്തി.
2024ല്‍ എത്തിനില്ക്കുമ്പോള് അരിസ്റ്റയുടെ വിപണമൂല്യം 15,72,682 കോടി രൂപയാണ്. ഡാറ്റ സെന്റര്‍ നെറ്റ് വര്‍ക്കിങ് മേഖലയില്‍ മികച്ച പ്രകടനമാണ് അരിസ്റ്റ നടത്തുന്നത്.
അരിസ്റ്റയില്‍ 3 ശതമാനത്തോളം ഓഹരി ജയശ്രീയ്ക്കുണ്ട്. മള്‍ട്ടിലെയര്‍ നെറ്റ് വര്‍ക്ക് സ്വിച്ചുകളുടെ ഡിസൈനിങ്ങും നിര്‍മാണവുമാണ് കമ്പനിയുടെ പ്രധാന ബിസിനസ്.
ഇന്ത്യൻ വേരുകൾ
ലണ്ടനില്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ജയശ്രീയുടെ സ്കൂള്‍ വിദ്യാഭ്യാസം ഡല്‍ഹിയിലായിരുന്നു.
അത് കഴിഞ്ഞ് വീണ്ടും യുഎസിലേക്ക്. സാന്‍ ഫ്രാന്‍സിസ്കോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും സാന്റ ക്ലാര യൂണിവേഴ്സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് മാനേജ്മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്പില്‍ ബിരുദാനന്തര ബിരുദവും നേടി.
തുടക്കം
ഫെയര്‍ചൈല്‍ഡ് സെമികണ്ടക്റ്റര്‍ എന്ന കമ്പനിയില്‍ സ്ട്രാറ്റജിക് ഡെവലപ്മെന്റ് എന്‍ജിനീയറായിട്ടാണ് ജയശ്രീ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് പ്രശസ്ത സ്ഥാപനമായ എഎംഡിയില്‍ ചേര്‍ന്നു. ഐബിഎം, ഹിറ്റാച്ചി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കുവേണ്ടി അതിവേഗ മെമ്മറി ചിപ്പുകള്‍ ഡിസൈന്‍ ചെയ്യാന്‍ ജയശ്രീക്ക് സാധിച്ചു.
തുടര്‍ന്ന് 1992ല്‍ ക്രെസന്‍ഡോ കമ്യൂണിക്കേഷന്‍സ് എന്ന നെറ്റ് വര്‍ക്കിങ് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് ജയശ്രീയുടെ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. അവിടെ മാര്‍ക്കറ്റിങ് വൈസ്പ്രസിഡന്റായിരുന്നു ജയശ്രീ.
1993 സെപ്റ്റംബറില്‍ ബഹുരാഷ്ട്ര ഐടി ഭീമനായ സിസ്കോ, ക്രസന്‍ഡോ കമ്യൂണിക്കേഷന്‍സിനെ ഏറ്റെടുത്തു.
സിസ്കോയുടെ സ്വിച്ചിങ് ബിസിനസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏഴ് വര്‍ഷത്തിനുള്ളില്‍ 500 കോടി ഡോളറിലേക്കെത്തി ബിസിനസ്.
സിസ്കോ നടത്തിയ 20 ഏറ്റെടുക്കലുകള്‍ക്കും ലയനത്തിനും നേതൃത്വം നല്കി ജയശ്രീ ഉള്ളാല്‍. സിസ്കോയുടെ ഡാറ്റ സെന്റര്‍, സ്വിച്ചിങ്, സെക്യൂരിറ്റി ടെക്നോളജി ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി 2005ല്‍ അവര്‍ ഉയര്‍ന്നു.
ഒന്നര പതിറ്റാണ്ടോളം നിര്‍ണായക പദവികളില്‍ ജയശ്രീ പ്രവര്‍ത്തിച്ചു. അരിസ്റ്റയുടെ തലവര മാറ്റിക്കുറിച്ച് 2008 ഒക്റ്റോബറിലാണ് അരിസ്റ്റ നെറ്റ് വര്‍ക്സിന്റെ പ്രസിഡന്റും സിഇഒയുമായി ജയശ്രീ ഉള്ളാൽ ചുമതലയേറ്റത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]