നെന്മാറ ∙ സൈക്കിളിൽ സ്വന്തമായി എൻജിൻ ഘടിപ്പിച്ച് യാത്രചെയ്യുന്ന പത്താം ക്ലാസുകാരൻ നാട്ടുകാരുടെ ഹീറോ ആണിപ്പോൾ. അയിലൂർ തിരിഞ്ഞക്കോട്ടിൽ മൻസൂർ അലി – ബെൻസീന ദമ്പതികളുടെ മകനായ അഫ്സലാണ് ചെറിയ പ്രായത്തിൽ തന്നെ മെക്കാനിക് രംഗത്തുള്ള തന്റെ കഴിവു പ്രകടമാക്കിയിരിക്കുന്നത്.
ഉപയോഗശൂന്യമായ ഇരുചക്രവാഹനത്തിന്റെ എൻജിൻ അയൽവാസിയിൽനിന്നു വാങ്ങി പ്രവർത്തന സജ്ജമാക്കുകയായിരുന്നു.
വെൽഡിങ് ഉപകരണങ്ങളും മറ്റും വാടകയ്ക്കെടുത്തു സൈക്കിളിന്റെ പിൻസീറ്റിൽ ഘടിപ്പിച്ചു. പിന്നീട് എൻജിനും സൈക്കിളിന്റെ ചക്രവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
ആവശ്യമായ ചെയിനും ആക്സിലറേറ്റർ കേബിളും സ്വിച്ചും പെട്രോൾ ടാങ്കും എല്ലാം ഘടിപ്പിച്ച സൈക്കിളുമായി റോഡിലൂടെ സവാരി ചെയ്യാൻ സാധിച്ചതോടെ അഫ്സലിന്റെ നീണ്ടനാളത്തെ സ്വപ്നം സാക്ഷാൽക്കരിക്കാനായി.
അയിലൂർ എസ്എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അഫ്സലിന്റെ സൈക്കിൾ നാട്ടിലും സ്കൂളിലുമെല്ലാം ചർച്ചയായി. ചെറുപ്രായത്തിൽ തന്നെ ചെറിയ ഉപകരണങ്ങൾ അഴിച്ചുനോക്കി അതിന്റെ നിർമാണരീതി കൗതുകത്തോടെ നിരീക്ഷിക്കുന്ന പതിവുണ്ടയിരുന്നു.
ഒരുവർഷം മുൻപ് വീടിനടുത്ത് താൽക്കാലിക ഷെഡ് കെട്ടി സൈക്കിൾ റിപ്പയർ ചെയ്തുകൊടുത്തിരുന്നു.
സ്കൂൾ ശാസ്ത്രമേളയിൽ റോബട് നിർമാണവും മറ്റുമായി മത്സരരംഗത്ത് അഫ്സൽ മുന്നിലുണ്ട്. സൈക്കിൾ വാട്ടർ പമ്പ് എന്ന ആശയം ജില്ലാതലം വരെ അവതരിപ്പിച്ചിരുന്നു.
അഫ്സലിന്റെ കഴിവ് പ്രോത്സാഹിപ്പിക്കാനും ശാസ്ത്രരംഗത്ത് കൂടുതൽ നേട്ടം കൈവരിക്കാനും ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നു സ്കൂൾ പിടിഎ പ്രസിഡന്റ് എസ്.എം.ഷാജഹാൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]