ദില്ലിയിൽ ഒരേ ദിവസം രണ്ട് തവണ വംശീയാധിക്ഷേപം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മേഘാലയ സ്വദേശിനിയായ യുവതി. @__insolitude എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
കമലാ നഗറിലും മെട്രോ സ്റ്റേഷനിലും വെച്ചാണ് തനിക്ക് നേരെ വംശീയമായ അധിക്ഷേപമുണ്ടായതെന്ന് യുവതി കുറിച്ചു. കമലാ നഗറിൽ ചില ആവശ്യങ്ങൾക്കായി നടന്നുപോകുമ്പോൾ സ്കൂട്ടറിലിരുന്ന ഒരു സംഘം പുരുഷന്മാർ തന്നെ നോക്കി ‘സെങ് ചോങ്’ എന്ന് വിളിച്ചുവെന്ന് യുവതി പറയുന്നു.
തിരിഞ്ഞുനോക്കിയപ്പോൾ അവർ പരിഹസിച്ച് ചിരിക്കുകയായിരുന്നു. ഈ അധിക്ഷേപത്തിൽ സ്തബ്ധയായിപ്പോയെന്നും പ്രതികരിക്കാതെ മുന്നോട്ട് നടന്നുവെന്നും യുവതിയുടെ കുറിപ്പിൽ പറയുന്നു.
അവിടെ നിന്ന് ഏറെ വേദനയോടെ മടങ്ങിയ തനിക്ക് അൽപ്പസമയത്തിനകം മെട്രോ സ്റ്റേഷനിൽ വെച്ചും സമാനമായ ദുരനുഭവം നേരിടേണ്ടി വന്നു. മറ്റൊരാൾ തന്നെ ‘ചിങ് ചോങ് ചൈന’ (Ching Chong China) എന്ന് വിളിച്ച് അധിക്ഷേപിച്ചു.
അയാളെ തുറിച്ചുനോക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനായില്ലെന്നും യുവതി കൂട്ടിച്ചേർത്തു. View this post on Instagram A post shared by (@___insolitude) സ്വന്തം രാജ്യത്ത് ഒരു അന്യയെപ്പോലെ കഴിയേണ്ടി വരുന്നതാണ് തന്നെ ഏറെ വേദനിപ്പിക്കുന്നതെന്ന് യുവതി പറയുന്നു.
താൻ ഇതിന് മുൻപ് പല വിദേശ രാജ്യങ്ങളിലും പോയിട്ടുണ്ട്, എന്നാൽ ഒരിടത്തും ഇത്തരമൊരു വേർതിരിവ് നേരിടേണ്ടി വന്നിട്ടില്ല. സ്വന്തം നാട്ടിൽ ഇത് അനുഭവിക്കേണ്ടി വന്നതിൽ കടുത്ത നിരാശയുണ്ടെന്നും യുവതി കുറിച്ചു.
യുവതിയുടെ പോസ്റ്റിന് താഴെ നിരവധി പേർ വംശീയാധിക്ഷേപത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]