പാലക്കാട് ∙ദേശീയപാതയിൽ ചന്ദ്രനഗറിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. ആളപായമില്ല. പുനലൂരിൽ നിന്നു കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണ് ചെറിയ തോതിൽ തീപിടിത്തമുണ്ടായത്.
ഇന്നലെ വൈകിട്ട് അഞ്ചിനാണു സംഭവം. ബസിലെ ഗിയർ ബോക്സിന്റെ അടിവശത്തു നിന്നു പുക ഉയരുന്നത് കണ്ട
മറ്റു വാഹനയാത്രക്കാരാണു സംഭവം ശ്രദ്ധയിൽപെടുത്തിയത്.
ഉടൻ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. തുടർന്നു ബസ് ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസിൽ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണവും വെള്ളവും ഉപയോഗിച്ച് തീ അണച്ചു.
അഗ്നിരക്ഷാസേനയും എത്തിയിരുന്നു. യാത്രക്കാരെ പാലക്കാട് ഡിപ്പോയിൽ നിന്നെത്തിയ മറ്റു ബസുകളിൽ കയറ്റിവിട്ടു.
പുനലൂരിൽ നിന്നു പാലക്കാട് ഡിപ്പോയിൽ എത്തിയ ബസ് കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ട് 10 മിനിറ്റ് ആകുമ്പോഴേക്കുമാണു സംഭവം.
സംഭവത്തെ തുടർന്നു ദേശീയപാതയിൽ ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. ഗിയർ ബോക്സിലുണ്ടായ തകരാർ മൂലമായിരിക്കും തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]