മുട്ടം ∙ ഗതാഗതക്കുരുക്കിൽ വലഞ്ഞു മുട്ടം ടൗണിലൂടെ ദുരിത യാത്ര. വീതികുറഞ്ഞ റോഡുകളും തലങ്ങും വിലങ്ങുമുള്ള അശാസ്ത്രീയ പാർക്കിങ്ങുകളും മുട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
തൊടുപുഴ –പുളിയൻമല സംസ്ഥാന പാതയും അങ്കമാലി – ശബരിമല പാതയുടെയും സംഗമസ്ഥലമായ മുട്ടത്ത് കുരുക്ക് പതിവാണ്. വീതികുറഞ്ഞ റോഡാണ് പ്രശ്നം.
പഴയകാല ടൗണായതിനാൽ റോഡിനോടു ചേർന്നാണ് കടകളുള്ളത്. റോഡിന് വീതികൂട്ടണമെങ്കിൽ ടൗണിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കണം.
ഇത് പ്രായോഗികമല്ല. പകരം സംവിധാനം എന്ന നിലയ്ക്ക് മുട്ടത്ത് രണ്ടു ബൈപാസ് റോഡുകൾ കൂടി നിർമിക്കണം.
ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്നത് ഈരാറ്റുപേട്ട റൂട്ടിലാണ്.
ശബരിമല സീസണിൽ ഈ റൂട്ടിൽ ഒട്ടേറെ വാഹനങ്ങളാണ് ഒരേ സമയം ടൗണിലെത്തുന്നത്. ഇതോടെ ടൗണിൽ ഗതാഗതം കുടുങ്ങും.
ഗതാഗതക്കുരുക്ക്് കുറയ്ക്കുന്നതിന് മുട്ടത്തുനിന്ന് ഈരാറ്റുപേട്ട
റൂട്ടിൽ ഒരു ബൈപാസ് സ്ഥാപിക്കുന്നതിനു നടപടിയായതാണ്. 80 ശതമാനം റോഡ് നിലവിലുള്ളതുമാണ്.
ഏതാനും മീറ്റർ ദൂരത്തിൽ റോഡ് നിർമിച്ചാൽ ബൈപാസ് യാഥാർഥ്യമാക്കാം. ടൗൺ വളരുന്നതോടൊപ്പം മുട്ടത്തെ ഗതാഗതക്കുരുക്കിനും ഇതു പരിഹാരമാകും.
മുട്ടം ടൗണിലെ റോഡിന്റെ വീതി കൂട്ടുന്നതിന് ടൗണിൽ ഐറിഷ് മാതൃകയിൽ ഓട നിർമിക്കുന്നതിനായി തീരുമാനമായിരുന്നു.
എന്നാൽ ഇതിനും നടപടിയായില്ല.ഇതിനിടെ വിവിധ ശുദ്ധജല വിതരണ പദ്ധതികൾക്കായി ടൗണിനു സമീപപ്രദേശങ്ങളിൽ കുഴികളെടുക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്. 2 മാസം കഴിഞ്ഞാൽ ശബരിമല സീസൺ ആരംഭിക്കും.ഇതിനു മുൻപ് പൊളിച്ചിട്ട
റോഡുകൾ പുനഃസ്ഥാപിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]