ബത്തേരി ∙ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫിസിലേക്ക് മാർച്ചും നിരാഹാര സമരവും പ്രഖ്യാപിച്ച് നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി. ഇന്നലെ ബത്തേരിയിൽ ചേർന്ന ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗമാണ് സമരപ്രഖ്യാപന തീരുമാനങ്ങളെടുത്തത്.
ബ്രഹ്മഗിരി മലബാർ മീറ്റ് ഫാക്ടറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപകരുടെ നിക്ഷേപത്തുക ഉടൻ തിരികെ നൽകാനുള്ള തീരുമാനങ്ങൾ ഇല്ലെങ്കിൽ 16 ന് രാവിലെ 10ന് പാതിരിപ്പാലത്തെ ബ്രഹ്മഗിരി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും.
നടപടികളുണ്ടായില്ലെങ്കിൽ ബ്രഹ്മഗിരി ഡയറക്ടർമാരുടെയും പ്രമോട്ടർമാരായ നേതാക്കളുടെയും വീടുകളിലേക്ക് മാർച്ച് നടത്തും. 21 ഡയറക്ടർമാരിൽ 5 പേർ സർക്കാർ നോമിനികളാണ്.
ബാക്കിയുള്ളവർ സിപിഎം നേതാക്കളും. ബ്രഹ്മഗിരിയിൽ നിക്ഷേപം നടത്തുന്നതിന് ഇടനില നിന്നവരാണ് പ്രമോട്ടർമാർ.
ഇതിൽ ജില്ലയിലെ ഒട്ടേറെ സിപിഎം നേതാക്കളുണ്ട്. തുടർന്ന് നിരാഹാര സമരം ആസൂത്രണം ചെയ്യും.
പാതിരിപ്പാലം ഓഫിസിനു മുൻപിലും തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുൻപിലുമാകും നിരാഹാരം.
ഫാക്ടറി പൂട്ടിയ ശേഷം പല തവണയായി പറഞ്ഞ ഉറപ്പുകൾ ഒന്നും ബ്രഹ്മഗിരി അധികൃതർ പാലിച്ചില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി. ഫാക്ടറി തുറന്നാലും ഇല്ലെങ്കിലും നിക്ഷേപത്തുക തിരികെ ലഭിക്കും വരെ സമരം തുടരുമെന്നും യോഗം വ്യക്തമാക്കി.
എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ 19 പേർ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് മാത്യു, സെക്രട്ടറി എം.ആർ.
മംഗളൻ, ട്രഷറർ ടി.എ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]