മൂന്നാർ ∙ കടകൾ തകർത്തു പഴങ്ങൾ തേടുന്ന പടയപ്പയെ പേടിച്ചു ബേക്കറി സാധനങ്ങൾ വിൽക്കാൻ തുടങ്ങിയ കച്ചവടക്കാർ വീണ്ടും പെട്ടു. ബേക്കറി സാധനങ്ങൾ തിന്നാനും വഴിയോരക്കടകൾ പൊളിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് മൂന്നാറുകാർ.
ശനിയാഴ്ച രാത്രി 12.30നു പെരിയവര പാലത്തിനു സമീപമുള്ള നാലു കടകൾ തകർത്ത പടയപ്പ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ബ്രഡ്, ബൺ, നൂഡിൽസ് തുടങ്ങിയ സാധനങ്ങളാണ് തിന്നത്. പെരിയവര, കന്നിമല സ്വദേശികളായ റൂബൻ, സെന്തിൽ, പൗളി, മണി എന്നിവരുടെ കടകളാണ് പടയപ്പ തകർത്തത്.
പെരിയവരയിലെ വഴിയോര കടകളിൽ മുൻപ് പൈനാപ്പിൾ, ചോളം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളായിരുന്നു സഞ്ചാരികൾക്ക് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്. പടയപ്പ സ്ഥിരമായെത്തി കടകൾ തകർത്ത് പഴങ്ങൾ തിന്നുന്നത് പതിവായതോടെയാണ് കച്ചവടക്കാർ വിൽപനവസ്തുക്കൾ മാറ്റിപ്പിടിച്ചത്.
മാട്ടുപ്പെട്ടി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ വഴിയോരക്കടകൾ പതിവായി തകർക്കുന്ന പടയപ്പ ഉള്ളിൽ സൂക്ഷിച്ചിരുന്ന പഴവർഗങ്ങളാണ് ഇതുവരെ തിന്നിരുന്നത്. പടയപ്പ ബേക്കറി സാധനങ്ങളും തിന്നു തുടങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് പെരിയവര ഉൾപ്പെടെയുളള മേഖലയിലെ വഴിയോര കച്ചവടക്കാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]