കാസർകോട് ∙ കുമ്പള ടൗണിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ പരിഷ്കരണം ഇന്നുമുതൽ. 16 വരെ പരീക്ഷണാടിസ്ഥാനത്തിലും തുടർന്ന് സ്ഥിരമായും നടപ്പിലാക്കും.
പരിഷ്കരണവുമായി ബന്ധപ്പെട്ട് ബസ്-ഓട്ടോ റിക്ഷ- ടാക്സി-ഗുഡ്സ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ,വ്യാപാരി വ്യവസായി, ഹോട്ടൽ റസ്റ്ററന്റ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ വന്ന നിർദേശങ്ങളും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരവുമാണ് ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നത്.
ഓട്ടോറിക്ഷ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും റജിസ്ട്രേക്ഷന്റെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഐഡി കാർഡ് നൽകാനും പാർക്കിങ് സ്ഥലങ്ങളിലെല്ലാം ബോർഡുകൾ സ്ഥാപിക്കാനും മാർക്കിങ് നടത്താനും തീരുമാനിച്ചു. ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടില്ലാത്ത മറ്റു സ്ഥലങ്ങളിലും വഴികളിലും നിർത്തിയിടുന്നത് പൂർണമായും നിരോധിച്ചു.
ട്രാഫിക് പരിഷ്കരണത്തിൽ എല്ലാവരുടെയും പരിപൂർണ സഹകരണം ഉണ്ടാവണമെന്ന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യുസുഫ്, സെക്രട്ടറി ഇൻ ചാർജ് ഷൈജു, കുമ്പള സർക്കിൾ ഇൻസ്പെക്ടർ പി.കെ.ജിജീഷ് എന്നിവർ അറിയിച്ചു. ടാക്സി പാർക്ക് ചെയ്യാൻ സൈഗം കോപ്ലക്സിന് മുൻവശമാണ് നിശ്ചയിച്ചിട്ടുള്ളത്. ചെറിയ ഗുഡ്സ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒബർള കോംപ്ലക്സിലെ കൊട്ടൂടൽ ഹാർവേർഡ്സ് ഷോപ്പിന് മുൻവശം സ്ഥലം നിശ്ചയിച്ചു.
സ്വകാര്യ വാഹനങ്ങൾക്കുള്ള പാർക്കിങ്ങിന് പൊലീസ് സ്റ്റേഷൻ റോഡിന്റെ വലത് വശം, സ്കൂൾ റോഡ്, ഓൾഡ് എക്സ്ചേഞ്ച് റോഡ്, ടേക്ക് എ ബ്രേക്ക് പരിസരമാണ് നിശ്ചയിച്ചത്.
ഓട്ടോ സ്റ്റാൻഡിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ
∙ പ്രകാശ് മെഡിക്കൽ മുതൽ ഒബർള കോപ്ലക്സിനടുത്തുള്ള ട്രാൻസ്ഫോമർ വരെ
∙ കുമ്പള പൊലീസ് സ്റ്റേഷൻ റോഡിന്റെ ഇടത് വശത്തോട് ചേർന്ന് മത്സ്യ മാർക്കറ്റ് റോഡ് മുതൽ താഴോട്ട്
∙ ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം നിലവിൽ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലം
∙ ഡോക്ടേർസ് ഹോസ്പിറ്റലിന് സമീപം നിലവിൽ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലം
∙ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം നിലവിൽ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലം
ബസുകൾക്കുള്ള പാർക്കിങ് സ്ഥലം, നിർദേശങ്ങൾ
∙ ടൗണിലെ നിലവിലെ കെഎസ്ടിപി ബസ് ഷെൽട്ടർ വേ-1 (ആരിക്കാടി ബംബ്രാണ, ബായിക്കട്ടെ, കളത്തൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ)
∙ മഹേഷ് ഇലക്ട്രോണിക്സ് മുൻവശം വേ-2 (ബന്തിയോട്, ഉപ്പള തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ)
∙ സുലഭ ഷോപ്പിന് മുൻവശം വേ-3 (മംഗളൂരു ഭാഗത്തേക്ക് പോകുന്ന ബസുകൾ ( കെഎസ്ആർടിസി))
∙ കനറാ ബാങ്കിന് മുൻവശം വേ-4 (കാസർകോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ)
∙ ജീവൻ രേഖ മെഡിക്കലിന് മുൻവശം വേ-5 (കാസർകോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ (കെഎസ്ആർടിസി))
∙ കെഎസ്ടിപി പുതുതായി നിർമിച്ച ബസ് ഷെൽറ്റർ വേ-6 (പേരാൽ കണ്ണൂർ,പെർള, ബദിയടുക്ക, മുള്ളേരിയ സുള്ള്യ ഭാഗത്തേക്കുള്ള ബസുകൾ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]