ചാവക്കാട്∙ താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം നിലച്ചുപോയ ആശുപത്രി ഉപകരണങ്ങൾ ഉപയോഗയോഗ്യമാക്കി ഓൾ കൈൻഡ്സ് ഓഫ് വെൽഡേഴ്സ് അസോസിയേഷൻ(എകെഡബ്യുഎ) ജില്ലാ കമ്മിറ്റി. കാണിച്ചു തന്നിരിക്കുന്നത് അതാണ്.
ആശുപത്രിയിൽ നവീകരണത്തിന് സാമ്പത്തികമായി സഹായിക്കാൻ കഴിയാത്ത അവസ്ഥയിൽ അവർ വെറുതെയിരുന്നില്ല. ലോഹം മാത്രമല്ല, കയ്യിലുള്ള ഇത്തിരി നന്മ വിളക്കി ചേർക്കാനും അവർ തീരുമാനിച്ചു.
ഉപകരണങ്ങൾ, കട്ടിൽ, കസേര, മറ്റ് സാമഗ്രികൾ എന്നിങ്ങനെ വെൽഡിങ് ജോലികൾ എവിടെയെല്ലാം വേണോ അതെല്ലാം സൗജന്യമായി ചെയ്തു നൽകി.
നന്മ നിറഞ്ഞ പ്രവർത്തിയിലൂടെ ആശുപത്രിക്ക് തിരികെ ലഭിച്ചത് ലക്ഷങ്ങളുടെ ഉപകരണങ്ങൾ. രാവിലെ 9ന് ആരംഭിച്ച സേവന പ്രവർത്തനം വൈകുന്നേരം വരെ നീണ്ടു.
ജില്ലാ, മേഖല ഭാരവാഹികൾ ഉൾപ്പെടെ മുപ്പതോളം അംഗങ്ങൾ പങ്കാളികളായി.
ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡോ.വിന്നി ഭാസ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് പുത്തൻചിറ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി രാജേഷ് തിച്ചൂർ, സുനിൽ കാരയിൽ, സംസ്ഥാന സമിതി അംഗം ജോജി കൈമൾ, ജില്ലാ ട്രഷറർ ബിജിത്ത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]