മൂന്നാർ ∙ തുടർച്ചയായ രണ്ടാം ദിനവും മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. സഞ്ചാരികളായ യുവാക്കളെ ആക്രമിച്ച സംഘം വാഹനത്തിന്റെ ഗ്ലാസുകളും തകർത്തു.
ശനിയാഴ്ച വൈകിട്ട് ടോപ് സ്റ്റേഷനിൽ വച്ചാണ് കൊല്ലം സ്വദേശികളായ യുവാക്കൾക്ക് പ്രദേശവാസികളുടെ ക്രൂരമർദനമേറ്റത്. വട്ടവട
സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. ടോപ് സ്റ്റേഷനു സമീപത്തു വച്ച് ഇവർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലർ നിർത്തി.
ചിലർ പാതയോരത്ത് മൂത്രമൊഴിച്ചു. ഇത് പ്രദേശവാസികളായ യുവാക്കളും സ്ത്രീകളും ചേർന്ന് ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു.
സ്ത്രീകൾ മരക്കമ്പുകൾ ഉപയോഗിച്ചാണ് യുവാക്കളെ മർദിച്ചത്.
ട്രാവലറിന്റെ ഗ്ലാസുകളും യുവാക്കൾ തകർത്തു. സംഭവം നടന്നത് തമിഴ്നാട്ടിലെ കൊരങ്ങണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
തേനിക്ക് സമീപമുള്ള കൊരങ്ങണിയിലെത്തി പരാതി നൽകാതെ കൊല്ലം സ്വദേശികൾ മടങ്ങുകയാണ് ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് പള്ളിവാസൽ ആറ്റുകാട് വച്ച് തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ യുവാക്കളെ പ്രദേശവാസികളായ മൂന്നു പേർ ചേർന്ന് ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു.
സംഭവത്തിൽ പിടിയിലായ മൂന്നു യുവാക്കൾ റിമാൻഡിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]