സ്കൂൾ ഇക്കോ ക്ലബ്ബുകൾക്ക് ഗ്രാന്റ്
കോട്ടയം ∙ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ജില്ലയിലെ കേരള, സിബിഎസ്ഇ സ്കൂളുകളിൽ ദേശീയ ഹരിതസേന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ക്ലബ്ബുകൾക്ക് 10000 രൂപ വീതം ഗ്രാന്റ് നൽകും. ഗ്രാന്റ് ലഭിക്കുന്നതിന് സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾക്ക്: 9447806929. റജിസ്ട്രേഷൻ ലിങ്ക്: http://eepmoefcc.nic.in/school-reg.aspx
പ്രസംഗ മത്സരം നാളെ
മരങ്ങാട്ടുപിള്ളി ∙ സെന്റ് തോമസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നാളെ ഹൈസ്കൂൾ ഹാളിൽ അഖില കേരള പ്രസംഗ മത്സരം നടത്തും.
സ്കൂൾ മാനേജർ ഫാ. ജോസഫ് ഞാറക്കാട്ടിൽ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
വൈദ്യുതിമുടക്കം
തൃക്കൊടിത്താനം ∙ ലൂക്കാസ്, പുന്നൂച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ വക്കീൽപടി, ഉണ്ടക്കുരിശ്, പെരുമ്പനച്ചി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ വെള്ളേക്കളം, സെമിനാരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
ആർപ്പൂക്കര ∙ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് നിർവഹിച്ചു. 400 കുടുംബങ്ങൾക്കായി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് അരുൺ കെ.ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ സുനിത ബിനു, അഞ്ജു മനോജ്, റോയി പുതുശേരി, ജസ്റ്റിൻ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, റോസിലി ടോമിച്ചൻ, ഡോ. പ്രസീന തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിൽമേള
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ തൊഴിൽമേള മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തൊഴിൽസാധ്യത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ മേളയിൽ 35 സ്ഥാപനങ്ങൾ പങ്കെടുത്തു.
600 ഉദ്യോഗാർഥികൾ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]