നടവയൽ ∙ മൂന്ന് പഞ്ചായത്തുകളുടെ അതിർത്തിയായ നടവയൽ ടൗണിന്റെ ഒരുഭാഗം നേരംവൈകിയാൽ പൂർണമായും ഇരുട്ടിലാകും. പനമരം, പൂതാടി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നടവയൽ – പുൽപള്ളി റോഡിന് ഇരുവശവുമാണ് ഇരുട്ടിലാകുക. നാൽക്കവലയിൽ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റിന് പിന്നാലെ മറ്റു വഴിവിളക്കുകളും കണ്ണടച്ചതാണ് കാരണം.സന്ധ്യയായാൽ സ്ഥാപനങ്ങളിലെ വെളിച്ചമാണ് ഇതുവഴിയുള്ള യാത്രക്കാരുടെ ഏക ആശ്രയം.
9 ന് ശേഷം സ്ഥാപനങ്ങൾ പൂട്ടുന്നതോടെ ടൗണിന്റെ ഹൃദയ ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം മുതലുള്ള ഭാഗങ്ങളെല്ലാം കൂരിരുട്ടിലാവും.
ഇതോടെ നടവയൽ ടൗണിൽ നിന്ന് നെയ്ക്കുപ്പ, പുൽപള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ഇരുട്ടിൽ തപ്പിത്തടയേണ്ട അവസ്ഥയിലാണ്.വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കാൽനട
യാത്രക്കാരും സൈക്കിൾ യാത്രക്കാരും ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നത്.
രാത്രി റോഡ് കുറുകെ കടക്കുന്നതും ശ്രമകരമാണ്.ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് വർഷങ്ങളായി. രണ്ടു തവണ വ്യാപാരികൾ നന്നാക്കിയതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് ഈ ലൈറ്റ് നന്നാക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ടൗണിൽ പ്രവർത്തിക്കാതെ കിടക്കുന്ന ഹൈമാസ്റ്റ് അടക്കമുള്ള മുഴുവൻ വഴിവിളക്കുകളും എത്രയും വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

