എഴുകോൺ ∙ റോഡപകടത്തിൽ സഹായത്തിന് എത്തിയ പൊലീസിനെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്ന കേസിൽ 3 പേർ പിടിയിൽ. ഇരുമ്പനങ്ങാട് സുനിൽ സദനത്തിൽ സുനിൽകുമാർ (42), ചിറ്റാകോട് കെഎസ് നിവാസിൽ അനന്തു (37), ചിറ്റാകോട് ചരുവിള പുത്തൻ വീട്ടിൽ മഹേഷ് (42) എന്നിവരാണു അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനി വൈകിട്ട്് ആറരയോടെ വട്ടമൺ കാവിലായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ച കാർ മറ്റൊരു കാറിനു പിന്നിലിടിച്ചുണ്ടായ അപകടമറിഞ്ഞു എത്തിയ പൊലീസുകാരെ അസഭ്യം പറയുകയും എസ്ഐ ഉൾപ്പെടെയുള്ളവരെ പിടിച്ചു തള്ളുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ സൈഡ് മിറർ നശിപ്പിക്കുകയും ചെയ്തു.
മൂവരും മദ്യലഹരിയിലായിരുന്നു.
അനന്തുവും മഹേഷും മുൻപും പല കേസുകളിൽ പ്രതികളാണ് എന്നു പൊലീസ് പറഞ്ഞു. എസ്ഐ എസ്.ആർ.രജിത്ത്, വി.കെ.അജിത്ത്, സിപിഒമാരായ, സനിൽ, സനൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]