ഏറ്റുമാനൂർ∙ മാസങ്ങൾ പലത് കഴിഞ്ഞിട്ടും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ അപകടക്കുഴികൾ അടയ്ക്കാൻ നടപടിയില്ല. പ്രതിഷേധം ശക്തം. പ്രധാന റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലും സമീപത്തെ ലിങ്ക് റോഡിലുമാണ് അപകടക്കുഴികൾ . 4 മാസം മുൻപ് ചെറുതായി രൂപപ്പെട്ട
കുഴികൾ ഇന്ന് വൻ കുഴികളായി . കുഴി മൂടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും നാട്ടുകാരും അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ 5 അടിയോളം വിസ്തൃതിയിൽ അര അടി താഴ്ചയിലാണ് കുഴി. ബസുകൾ സ്റ്റാൻഡിലേക്ക് കയറണമെങ്കിൽ ഈ കുഴി ചാടണം.
കുഴി മൂലം വാഹനത്തിനു കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന് ബസ് ജീവനക്കാരും പറയുന്നു. പ്രധാന റോഡിൽ തിരക്കുള്ളപ്പോൾ സ്വകാര്യ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
കുഴി മൂലം ഓട്ടോഡ്രൈവർമാരും ദുരിതത്തിലാണ്. കുഴി നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. 2 ബസ് സ്റ്റാൻഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ആണ് ലിങ്ക് റോഡ്. ഇവിടെ റോഡിനു കുറുകെയാണ് കുഴികൾ.
മഴയത്ത് കുഴിയിൽ വെള്ളക്കെട്ട് രൂപപ്പെടും. ആഴമറിയാതെ കുഴിയിൽ ചാടുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്. കുഴി ആര് അടയ്ക്കണമെന്നതിൽ വ്യക്ത ഇല്ലാത്തതാണ് പരിഹാരം വൈകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കുഴി അടയ്ക്കേണ്ടത് തങ്ങളല്ലെന്നും കെഎസ്ആർടിസിയോ, പൊതുമരാമത്തോ ആണെന്നുമാണ് നാഗരസഭയുടെ വാദം.
കെഎസ്ആർടിസിയുടെ കയ്യിൽ പണമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മുൻ വർഷങ്ങളിൽ പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ തന്നെയാണ് കുഴി അടച്ചിരുന്നത്.
മഴയെത്തിയാൽ ഈ ഭാഗത്ത് കുഴി രൂപപ്പെടുന്നത് പതിവാണ്. സ്ഥിരമായി കുഴികൾ രൂപപ്പെടുന്ന ഭാഗത്ത് തറ ഓടുകൾ പാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
2 മാസം മുൻപ് മുഖ്യമന്ത്രി കടന്നു പോകുന്നതിന്റെ ഭാഗമായി യുദ്ധകാല അടിസ്ഥാനത്തിൽ എംസി റോഡിലെ കുഴികൾ അടച്ചിരുന്നു. അന്നു ബസ് സ്റ്റാൻഡിലെ കുഴികളും അടയ്ക്കുമെന്ന് കരുതിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ എംസി റോഡിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പട്ടിത്താനം മുതൽ സംക്രാന്തി വരെയുള്ള റോഡിൽ ഒട്ടേറെ അപകട
കുഴികളാണ് ഉള്ളത്. എംസി റോഡിൽ ഉന്നത നിലവാരത്തിലുള്ള റീ ടാറിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]