സ്ത്രീകൾക്ക് പ്രായമാകുമ്പോൾ, പ്രത്യേകിച്ച് 50 വയസ്സിനു ശേഷം, മൊത്തത്തിലുള്ള അവരുടെ ആരോഗ്യം നോക്കേണ്ടത് ഏറെ പ്രധാനമാണ്. ആർത്തവവിരാമത്തിനു ശേഷമുള്ള മാറ്റങ്ങൾ പ്രതിരോധശേഷി, ഹൃദയാരോഗ്യം, കുടലിന്റെ പ്രവർത്തനം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയെ ബാധിച്ചേക്കാം.
ആർത്തവവിരാമത്തിനു ശേഷമുള്ള ആരോഗ്യം സംരക്ഷിക്കാന്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കറുത്ത ജീരകം രോഗ പ്രതിരോധശേഷി കൂട്ടാനും , 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ ആർത്രൈറ്റിസ് സാധ്യത കുറയ്ക്കാനും കറുത്ത ജീരകം സഹായിക്കുന്നു.
2. ബീറ്റ്റൂട്ട് 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. ഫ്ലക്സ് സീഡ് 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഫ്ലക്സ് സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
4. ചിയാ സീഡ് നാരുകള്‍ ധാരാളം അടങ്ങിയ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. ഡാര്‍ക്ക് ചോക്ലേറ്റ് മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
View this post on Instagram A post shared by Deepsikha Jain (@fries.to.fit) ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]