പുനലൂർ ∙ കല്ലട, മുക്കടവ് നദികളിൽ ചാടി ആത്മഹത്യ ചെയ്യുന്നതും ഇരുനദികളിലും അജ്ഞാത മൃതദേഹങ്ങൾ കാണുന്ന സംഭവങ്ങളും വർധിച്ചതോടെയും എല്ലാ കടവുകളിലും പുനലൂർ പാലത്തിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി. ഇന്നലെ മുക്കടവ് ആറ്റിൽ വെട്ടിത്തിട്ട നല്ലംകുളം ബിജോയ് ഭവനിൽ ചാക്കോയെ (65) കാണാതാകുകയും വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവമാണ് ഒടുവിലത്തേത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ തൂക്കുപാലത്തിൽ നിന്നു സമാന്തരമായ വലിയ പാലത്തിൽ നിന്നു കല്ലടയാറ്റിലേക്ക് ചാടി ജീവനൊടുക്കിയവരുടെ എണ്ണം 12 ആണ്.
പുനലൂർ ഡിടിപിസി സ്നാനഘട്ടം, കെഎസ്ആർടിസിക്ക് സമീപമുള്ള കടവ്, പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കടവ്, മുഹൂർത്തിക്കാവ് കടവ്, തൃക്കോതേശ്വരം മഹാദേവർ ക്ഷേത്ര കടവ്, ഐക്കരക്കോണം, ചെങ്കുളം കടവുകൾ എന്നിവിടങ്ങളിലും കുളിക്കാൻ ഇറങ്ങി കാണാതായ സംഭവങ്ങളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മൃതദേഹം കണ്ടെടുക്കുമ്പോൾ ഇത് എങ്ങനെ സംഭവിച്ചുവെന്ന് കൃത്യമായി അറിയുന്നതിനാണ് ഈ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ വേണ്ടത്.
പുനലൂർ വലിയ പാലത്തിൽ പാലത്തിന്റെ കൈവരികളിൽ ലോഹ നിർമിത വല സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
തൂക്കുപാലത്തിന്റെ ഇരുവശങ്ങളിലും ലോഹ നിർമിത വലകൾ സ്ഥാപിച്ചാൽ ഇവിടെനിന്നും ആറ്റിലേക്ക് ചാടുന്ന പ്രവണത ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞവർഷം കക്കോട് സ്വദേശിയായ യുവതി ഇവിടെ പാലത്തിൽ നിന്നു ചാടുന്നത് ആ സമയം തൂക്കുപാലത്തിന്റെ ദൃശ്യം പകർത്തിയവവർക്ക് ലഭിച്ചിരുന്നു.
മുക്കടവ് പാലത്തിന് ഇരുവശവും രണ്ട് കടവുകളാണ് ഉള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]