തിരുവനന്തപുരം∙ അവധി ദിവസമായ ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുൻവശം സമരക്കാരെക്കൊണ്ടു നിറഞ്ഞു. കൊടിതോരണങ്ങളും റോഡിൽ നേതാക്കൾക്കായി സംസാരിക്കാൻ പടുകൂറ്റൻ വേദിയും.
‘ഞായറാഴ്ചയും രക്ഷയില്ലേ? വലിയ സമരമാണല്ലോ’ എന്നായിരുന്നു ഇതുവഴി സഞ്ചരിച്ചവരുടെ കമന്റ്. ഇതിനിടെ വലിയ വാഹനത്തിനു മുകളിലെ ക്യാമറയും ലൈറ്റും കണ്ട് ചിലർക്ക് സംശയം.
സിനിമ ഷൂട്ടിങ് ആണോ? സമീപത്തുണ്ടായിരുന്ന പൊലീസുകാർ കാഴ്ചക്കാരുടെ സംശയം പരിഹരിച്ചു.
സിനിമ ഷൂട്ടിങ് തന്നെ! പിന്നെ നടീനടന്മാരെ കാണാനുള്ള തിരക്കായി.
ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ സെക്രട്ടേറിയറ്റ് വളയൽ സമരത്തെ ഓർമിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ‘സർക്കാരിന്റെ ബാർ നയങ്ങൾക്കെതിരെ സിപിഎൻ(എം)’ എന്നൊക്കെയുള്ള ബോർഡുകളും സ്ഥാപിച്ചിരുന്നു.
പ്രതിഷേധങ്ങളും തുടർന്നുള്ള രംഗങ്ങളുമാണ് ഇവിടെ ചിത്രീകരിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]