ശബരിമലയിലെ സ്വർണപ്പാളി വിവാദം നിയമസഭയിലും ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം നിയമസഭയിൽ സർക്കാറിനെതിരെ ഇന്ന് ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിൻറെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും.
ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസ്ലറെ ഒഴിവാക്കി അഞ്ച് അംഗ സർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവ്വകലാശാല നിയമഭേദഗതി ബിൽ.
മുമ്പ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും. കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാനുള്ള പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാനുള്ള പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 170 ബോട്ടിലുകൾ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്.
അനുവദനീയമായതിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ശേഖരിച്ചും പരിശോധന തുടരും.
രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് കർശന നിർദ്ദേശം നൽകി ഡ്രഗ് കൺട്രോളർ മരുന്ന് വ്യാപാരികൾക്കും ഫാർമസിസ്റ്റുകൾക്കും സർക്കുലർ അയച്ചിരുന്നു. മരുന്ന് കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകരുതെന്ന നിർദ്ദേശവുമുണ്ട്.
ഇക്കാര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനത്ത് കർശന നിരീക്ഷണം ഉറപ്പാക്കാനും തീരുമാനമുണ്ട്. പലസ്തീൻ ഐക്യദാർഡ്യ മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിക്കും അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വെപ്പിച്ച പലസ്തീൻ ഐക്യദാർഡ്യ മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിക്കും.
കാസർകോട് കുമ്പള GHSS ൽ ഉച്ചക്ക് 12 നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് പ്ലസ് ടു വിദ്യാർത്ഥികളുടെ മൈം, ഫലസ്തീൻ ഐക്യദാർഡ്യത്തിൻ്റെ പേരിൽ നിർത്തിവെപ്പിച്ചത്. ശനിയാഴ്ച തുടരേണ്ട
കലോത്സവം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ ഒൻപത് മുതൽ കലോത്സവം തുടരാനും തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും അതേ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മൈം നിർത്തി വെപ്പിച്ചതിനെ തുടർന്ന് എം എസ് എഫും, എസ് എഫ് ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്.
നോബേൽ സമ്മാനങ്ങള്‍ ഇന്ന് മുതൽ പ്രഖ്യാപിച്ച് തുടങ്ങും ഈ വർഷത്തെ നോബേൽ സമ്മാനങ്ങള്‍ ഇന്ന് മുതൽ പ്രഖ്യാപിച്ച് തുടങ്ങും. പതിവ് പോലെ വൈദ്യശാസ്ത്ര നോബേലാണ് ആദ്യം പ്രഖ്യാപിക്കുക.
ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കാക്കും പുരസ്കാര പ്രഖ്യാപനം. മൈക്രോ ആർഎൻഎകളെ കണ്ടെത്തിയ വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കിനിനുമായിരുന്നു 2024ലെ വൈദ്യശാസ്ത്ര നോബേൽ.
ചൊവ്വാഴ്ച ഭൗതികശാസ്ത്ര നോബേൽ പ്രഖ്യാപിക്കും. ബുധനാഴ്ച രസതന്ത്ര നോബേലും.
ഒക്ടോബർ 9നാകും സാഹിത്യനോബേൽ പ്രഖ്യാപനം, സമാധാന നോബേൽ ആർക്കെന്ന് പത്താംതീയതി അറിയാം. ഒക്ടോബർ പതിമൂന്നിനാണ് സാന്പത്തിക ശാസ്ത്ര നോബേൽ പ്രഖ്യാപനം.
CMRL എക്സാലോജിക് ഇടപാടില്‍ മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു CMRL എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്.
ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതി സമീപിച്ചത്.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു ഹൈക്കോടതി നീരീക്ഷണം.
കരൂർ ദുരന്തം: ടിവികെ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ കരൂർ ദുരന്തത്തിൽ പ്രതിചേർക്കപ്പെട്ട ടിവികെ നേതാക്കളായ ആനന്ദ്, നിർമ്മൽ കുമാർ എന്നിവർ നൽകിയ മൂൻകൂർ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കും.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ കേസ് ഉടൻ കേൾക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം. ദുരന്തത്തിന് കാരണം പൊലീസാണ് എന്നാണ് ഹർജിയിലെ വാദം.കടുത്ത വിമർശനത്തോടെയാണ് മൂൻകൂർ ജാമ്യപേക്ഷ നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.
സോനം വാങ്ചുകിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും ലഡാക്ക് സമര നേതാവ് സോനം വാങ്ചുകിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാജസ്ഥാനില്‍ ജയിലിൽ കഴിയുന്ന വാങ്ചുക്കിനെ മോചിപ്പിക്കാൻ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോയാണ് ഹര്‍ജി നല്‍കിയത്.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വാങ്ചുകിന്റെ അറസ്റ്റും ദേശിയ സുരക്ഷ നിയമം ചുമത്തിയതും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
അറസ്റ്റ് സംബന്ധിച്ച് തനിക്ക് യാതൊരു വിവരവും നല്‍കാത്തത് നിയമലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും ഇടപ്പളളി , മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ടോൾ പിരിവ് പുനരാരംഭിക്കാൻ പത്തുദിവസം മുന്‍പ് കോടതി തീരുമാനിച്ചിരുന്നു. എന്നാൽ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതോടെ ഉത്തരവിടുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
ദേശീയ പാതയിൽ സർവീസ് റോഡുകളുടെയടക്കം അവസ്ഥ മോശമാവുകയും ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തതോടെയാണ് പാലിയേക്കരയിലെ ടോൾ പിരിവ് രണ്ടുമാസം മുന്‍പ് ഹൈക്കോടതി തടഞ്ഞത്. നിലവിലെ അറ്റകുറ്റപ്പണിയുടെ പുരോഗതി ജില്ലാ കലക്ടർ ഇന്ന് കോടതിയെ അറിയിക്കും.
ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും ഭൂട്ടാൻ വാഹന കളളക്കടത്തിലെ കസ്റ്റംസ് നടപടിയ്ക്കെതിരെ നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നും കസ്റ്റംസ് നടപടി നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യം.
ദുൽഖറിന്റെ മൂന്ന് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുന്നത്. അന്വേഷണ പുരോഗതി സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവും ഇന്ന് മറുപടി നൽകും.
ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം- അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് എംഎൽഎ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ കുടുംബം ചികിത്സ പിഴവ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നെന്മാറയിലെ സിപിഎം എംഎൽഎ കെ ബാബു. ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽ കാണും.
ചികിത്സ ചെലവ് ഏറ്റെടുക്കാൻ ആവശ്യപ്പെടുമെന്നും കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം കെ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]