നിങ്ങളറിഞ്ഞോ..? ഇന്ത്യൻ
വൻ ഡിസ്കൗണ്ട് സെയിൽ! 35% വരെ വിലക്കുറവിൽ സ്വന്തമാക്കാം പ്രമുഖ കമ്പനികളുടെ ഓഹരികൾ.
ദീപാവലിക്ക് മുന്നോടിയായി, നിഫ്റ്റി50ലെ കമ്പനികളുടെ ഓഹരികളിൽ മിക്കവയും തന്നെ കഴിഞ്ഞ ഒരുവർഷത്തിനിടെ (52-ആഴ്ച) താഴെപ്പോയത് 7 മുതൽ 35% വരെയാണ്. അതായത്, കുറഞ്ഞവിലയിൽ ഇവ വാങ്ങാനുള്ള അവസരമാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്.
കമ്പനികളുടെ പ്രകടനവും വിപണിയിലെ സാഹചര്യങ്ങളും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വരുംകാല വളർച്ചാ ട്രെൻഡും വിലയിരുത്തി നിക്ഷേപം നടത്താനുദ്ദേശിക്കുന്നവർക്ക് ഈ ഓഹരികൾ വാങ്ങാം.
സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾപ്രകാരം ഓഹരികൾ ഇങ്ങനെ:
∙ ടാറ്റാ മോട്ടോഴ്സ്, ട്രെന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാൻഷ്യൽ, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്യുഎൽ), ടെക് മഹീന്ദ്ര, സൺ ഫാർമ, നെസ്ലെ, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൻടിപിസി എന്നിവയുള്ളത് 15 മുതൽ 35% വരെ താഴ്ചയിൽ.
∙ മാക്സ് ഹെൽത്ത്കെയർ, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ കൺസ്യൂമർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ ലൈഫ്, ടാറ്റാ സ്റ്റീൽ, എൽ ആൻഡ് ടി, ഇൻഡിഗോ (ഇന്റർഗ്ലോബ് ഏവിയേഷൻ), എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയർടെൽ എന്നിവ 7 മുതൽ 15% വരെ താഴ്ചയിലായിട്ടുണ്ട്.
∙ അപ്പോളോ ഹോസ്പിറ്റൽസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക്, സൊമാറ്റോ (എറ്റേണൽ), ബജാജ് ഫിൻസെർവ്, എസ്ബിഐ, ബജാജ് ഫിനാൻസ് എന്നിവ 7% വരെ താഴ്ന്നുമാണുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(
Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]