ഇന്ത്യയിൽ വിവിധ ധനകാര്യസ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 1.84 ലക്ഷം കോടിയുടെ ആസ്തികൾ. രണ്ടു വർഷം മുൻപ് 35,000 കോടി രൂപയായിരുന്നതാണ് മൂന്നിരട്ടിയിലധികം വർധിച്ചത്.
ഈ തുക അവകാശികൾക്ക് തിരികെ നൽകുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ബോധവൽക്കരണ പരിപാടി ആരംഭിച്ചുകഴിഞ്ഞു.
അവകാശികളില്ലാത്ത ഈ പണം സര്‍ക്കാരിന്റെ പക്കൽ സുരക്ഷിതമാണെന്നും ശരിയായ രേഖകള്‍ സമര്‍പ്പിച്ച് പൗരന്മാര്ക്ക് അവരുടെ ഫണ്ടുകള്‍ തിരിച്ചെടുക്കാനാകുമെന്നും ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സര്‍ക്കാര്‍ പണത്തിന്റെ സംരക്ഷകരായി നിലകൊള്ളുമെന്നും ലഭ്യമാകുന്ന ഉടമസ്ഥാവകാശം പരിശോധിച്ചു കഴിഞ്ഞാല്‍ പണം അവർക്ക് വിട്ടുകൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അവകാശി ആര്?
ബാങ്കുകള്‍, ആര്‍ബിഐ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തുടങ്ങിയ വിവിധ ധനകാര്യസ്ഥാപനങ്ങളിലാണ് അവകാശികളില്ലാത്ത കോടിക്കണക്കിനു രൂപയുടെ ആസ്തികളുള്ളത്.
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ ആര്‍ബിഐയിലേക്കും ക്ലെയിം ചെയ്യാത്ത ഓഹരികളും ലാഭവിഹിതങ്ങളും കോര്‍പറേറ്റ് കാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഇന്‍വെസ്റ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്കും (ഐഇപിഎഫ്) മാറ്റുകയാണ് ചെയ്യുന്നത്. വിവിധ ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് വരുമാനം, ലാഭവിഹിതം, ഓഹരികള്‍ എന്നിവയെല്ലാം ക്ലെയിം ചെയ്യാതെ കിടക്കുന്നുണ്ട്.
ഉദ്ഗം പോർട്ടൽ
ഇക്കാര്യത്തില്‍ പൗരന്മാരെ സഹായിക്കുന്നതിന് ആര്‍ബിഐ, യുഡിജിഎഎം(Unclaimed Deposits-Gateway to Access inforMation) എന്ന ഡിജിറ്റല്‍ പോര്‍ട്ടല്‍ രണ്ടു വർഷം മുൻപ് ആരംഭിച്ചിട്ടുണ്ട്.
വെബ്സൈറ്റ്: udgam.rbi.org.in. ഈ പോര്‍ട്ടലിൽ റജിസ്ടർ ചെയ്ത് ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയുന്നവർക്ക് Unclaimed Deposit Reference Number (UDRN) ലഭിക്കും.
ബാങ്കുകളിൽ നിന്നു തുക സുരക്ഷിതമായി തിരിച്ചു വാങ്ങുന്നതിന് ഈ നമ്പറാണ് ഉപയോഗിക്കുക.
ഇതിനായി ഉദ്ഗം പോർട്ടലിൽ ആദ്യം റജിസ്ടർ ചെയ്യണം. രാജ്യത്ത് അവകാശികൾ ഇല്ലാതെ 30 ലേറെ ബാങ്കുകളിലുൾപ്പടെ കുടുങ്ങിക്കിടക്കുന്ന എല്ലാ ആസ്തികളുടെയും വിവരങ്ങൾ ഇതിലൂടെ അറിയാം.
പോർട്ടലിൽ പ്രവേശിച്ച് അക്കൗണ്ട് ഉടമയുടെ പേര്, പാൻ, തിരഞ്ഞെടുപ്പ് കാർഡ് നമ്പർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസന്‍സ് നമ്പർ, ജനനത്തീയതി തുടങ്ങിയ രേഖകളെല്ലാം സമർപ്പിക്കുന്നത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കും.
സ്ഥാപനങ്ങളാണെങ്കിൽ ഒപ്പ് ഇടാൻ അധികാരപ്പെടുത്തിയിട്ടുള്ള ആളുടെ പേര്, പാൻ, കോർപറേറ്റ് തിരിച്ചറിയൽ നമ്പർ(CIN), തുടങ്ങിയ വർഷം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. എഐ സഹായത്തോടെ ആസ്തി കണ്ടെത്താൻ ഈ തിരച്ചിൽ സഹായിക്കും.
ആസ്തി കണ്ടെത്തിയാൽ ലഭിക്കുന്ന തിരിച്ചറിയൽ നമ്പർ (UDRN) വഴി സുരക്ഷിതമായി അവകാശികളില്ലാത്ത തുക കണ്ടെത്താനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]