അഗളി∙ പരുക്കേറ്റ നിലയിൽ അട്ടപ്പാടി ഭവാനിപ്പുഴയിൽ നിലയുറപ്പിച്ച കാട്ടാനയ്ക്കു ചികിത്സ തുടങ്ങി. ഭവാനി, ശിരുവാണി പുഴകൾ സംഗമിക്കുന്ന കൂടപ്പെട്ടിക്കടുത്താണ് കഴിഞ്ഞ 4 ദിവസമായി 10 വയസ്സുള്ള പിടിയാന നിലയുറപ്പിച്ചത്.
കാട്ടാനയുടെ നിൽപ് ഭീഷണിയായതോടെ പ്രദേശവാസികൾ തമിഴ്നാട്, കേരള വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്നലെ രാവിലെ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെത്തി ആനയെ നിരീക്ഷിച്ചു.
കാലുകളിലും മുതുകിലും ചെവിക്കരികിലും സാരമായ മുറിവുകളുണ്ടെന്നു കണ്ടെത്തി.
തുടർന്നു തമിഴ്നാട് വനംവകുപ്പ് ജീവനക്കാരുടെയും വെറ്ററിനറി സർജന്റെയും നേതൃത്വത്തിൽ ആനയ്ക്കു ചികിത്സ തുടങ്ങി. കരിമ്പിലും പഴത്തിലും വാഴപ്പിണ്ടിയിലുമായി ആന്റിബയോട്ടിക്കുകൾ നൽകി. മുറിവുണങ്ങാനും വേദനകുറയാനുമുള്ള മരുന്നുകൾ നൽകി.
ഇന്നലെ വൈകിട്ടോടെ പുഴയിൽനിന്നു കരയ്ക്കു കയറിയ ആന തമിഴ്നാട് വനത്തിലേക്കു നീങ്ങി. തമിഴ്നാട് ആർആർടി ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുന്നുണ്ട്.
പുതൂർ ആർആർടിയും ജാഗ്രത പുലർത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]