കോഴഞ്ചേരി ∙ ആതിരക്കും ആവണിക്കും ഇനിയും അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം. വീട് നിർമിച്ച് നൽകി കോഴഞ്ചേരി പൗരാവലി.
‘സർ, ഫ്യൂസ് ഉൗരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട് ’ എന്ന ഒരു സങ്കടക്കുറിപ്പ് വൈദ്യുതി വിഛേദിക്കാനെത്തിയ ഉദ്യോഗസ്ഥൻ കണ്ടതാണ് ഇതിന് കാരണം.
മലയാള മനോരമ പത്രത്തിൽ വന്ന വാർത്ത, കുറിപ്പ് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ ലൈൻമാൻ സി.എം.വിനേഷ് കുമാറിനെ വിളിച്ച് അവസ്ഥ തിരക്കിയിരുന്നു. സ്ഥലത്തെത്തിയപ്പോൾ കാണുന്നത് കതകുപോലും ഇല്ലാതെ തുണി ഇട്ട് മറച്ചിരിക്കുന്ന, ഏതു സമയവും നിലംപൊത്താറായ വീടാണ്.
ചെറുകോൽ അരീക്കൽഭാഗം സ്വദേശി അനിൽ കുമാറിന്റെയും രണ്ട് പെൺകുട്ടികളുടെയും ദുരവസ്ഥ മനസ്സിലാക്കി വീട് പുനരുദ്ധാരണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ജീർണിച്ച മേൽക്കൂര പൊളിച്ച് ബലമുള്ള ഭിത്തികൾ മാത്രം നിർത്തി നിർമാണം ആരംഭിച്ചു. അനിൽകുമാർ തുണിക്കടയിൽ ജോലിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. കിണർ ഇല്ലാത്തതിനാൽ ശുദ്ധജലം പോലും വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്.
ജലഅതോറിറ്റിയുടെ പൈപ് കണക്ഷൻ വീടിന്റെ സമീപത്തുവരെ ഉണ്ടെങ്കിലും ഇതുവരെ ചെറുകോൽ പഞ്ചായത്തിൽ ജലവിതരണം തുടങ്ങിയിട്ടില്ല.
ടാങ്കർ ലോറിയിൽ ജലം എത്തിച്ചാണ് വീടിന്റെ നിർമാണം നടത്തിയത്. 900 ചതുരശ്ര അടിയിലാണ് വീട് നിർമിച്ചത്. അംഗങ്ങളിൽ രണ്ട് പേർ 3.80 ലക്ഷം രൂപ തന്നതോടെ പണികൾ ആരംഭിക്കുകയായിരുന്നു, മറ്റുള്ള അംഗങ്ങൾ തന്നത് ഉൾപ്പെടെ 5.60 ലക്ഷം രൂപയ്ക്ക് പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായി ജോജി കാവുംപടിക്കൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]