കടവത്തൂർ ∙ വീട്ടുമുറ്റത്തു നിന്ന് ഗേറ്റിനു പുറത്തേത്ത് സൈക്കിളുമായി ഇറങ്ങിയ നാലുവയസ്സുകാരൻ പിന്തുടർന്നെത്തിയ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പനങ്ങാട്ട് കുനിയിൽ ഷൗക്കത്തലിയുടെ മകനും പെരിങ്ങത്തൂർ മൗണ്ട്ഗൈഡ് സ്കൂളിലെ യുകെജി വിദ്യാർഥിയുമായ മുഹമ്മദ് ഫാസിമാണ് സൈക്കിൾ ഉപേക്ഷിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെട്ടത്.ഗേറ്റ് തുറന്നപ്പോൾ തന്നെ നായയെ കണ്ടു. ഉടൻ സൈക്കിളുമായി മുറ്റത്തേക്ക് ഓടി.
പിന്നാലെ നായയും എത്തിയതോടെ സൈക്കിൾ മുറ്റത്ത് ഉപേക്ഷിച്ച് അകത്തേക്കു ഓടിക്കയറിയപ്പോൾ നായ തിരികെ പോകുകയായിരുന്നു. കടവത്തൂർ ടൗണിലും പരിസരത്തും കൂട്ടമായെത്തുന്ന നായ്ക്കൾ യാത്രക്കാർക്കും കുട്ടികൾക്കും സുരക്ഷാഭീഷണി ഉയർത്തുന്നു.രാത്രി വൈകുമ്പോൾ റോഡിലെത്തുന്ന നായകൾ ഇരുചക്രവാഹന യാത്രക്കാരുടെ പിന്നാലെ ഓടുക പതിവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]