മൂന്നാർ ∙വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളെ ക്രൂരമായി മർദിച്ചു പരുക്കേൽപിച്ച സംഭവത്തിൽ പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പള്ളിവാസൽ എസ്റ്റേറ്റിൽ പവർഹൗസ് ഡിവിഷൻ സ്വദേശികളായ എ.അരുൺ സൂര്യ (18), സുരേന്ദ്രൻ കനകരാജ് (22), കൗശിക് പാണ്ടി (21) എന്നിവരാണ് റിമാൻഡിലായത്.
ഇവർക്കെതിരെ കൊലപാതക ശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ എം.അരവിന്ദ് (21), എ.ഗുണശീലൻ (20), അബി യേശുദാസ് (18), തിരുച്ചിറപ്പള്ളി സ്വദേശി എൻ.സഞ്ജയ് (21), തഞ്ചാവൂർ സ്വദേശി ആർ.ഡൊമിനിക് (19) എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.
അരവിന്ദ്, ഗുണശീലൻ എന്നിവർ കല്ലുകൊണ്ടുള്ള ഇടിയേറ്റ് തലയ്ക്കു ഗുരുതര മുറിവേറ്റ നിലയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പ്രതികൾ അടിച്ചു തകർത്ത നിലയിലാണ്.
വെള്ളിയാഴ്ച വൈകിട്ടാണ് ആറ്റുകാട് വെള്ളച്ചാട്ടം കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഉരഞ്ഞത്.
തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ കാർ തടഞ്ഞ് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ ഓടി സമീപത്തെ ലയങ്ങളിൽ അഭയം തേടിയ യുവാക്കളെ പ്രതികൾ മുട്ടുകുത്തി നിർത്തിയ ശേഷവും ക്രൂരമായി മർദിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളിയിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികളായ 9 അംഗ സംഘമാണ് ആറ്റുകാട് വെള്ളച്ചാട്ടം കാണാനെത്തിയത്. മൂന്നാർ ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ, എസ്എച്ച്ഒ ജെ.ബിനോദ് കുമാർ, എസ്ഐ കെ.പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]