ദേവഗിരി കോളജിൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് 12ന്:
കോഴിക്കോട്∙ ഫിഡെ റേറ്റഡ് രാജ്യാന്തര ചെസ്സിനു വേദിയാകാനൊരുങ്ങി ദേവഗിരി സെന്റ് ജോസഫ്സ് കോളജ്. ദേവഗിരി പൂർവ വിദ്യാർഥി സംഘടനയാണ് കോളജ് ഓഡിറ്റോറിയത്തിൽ 12 ന് ഫിഡെ റേറ്റഡ് രാജ്യാന്തര ചെസ് ടൂർണമെന്റ് നടത്തുന്നത്.
രാജ്യാന്തര, ദേശീയ താരങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള താരങ്ങളും അടക്കം അറുനൂറോളം പേർ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക.
12ന് കോളജ് ഓഡിറ്റോറിയത്തിൽ മുൻ ഡിജിപി ജേക്കബ് പുന്നൂസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
മത്സരത്തിന്റെ ഓൺലൈൻ റജിസ്ട്രേഷൻ 8ന് അവസാനിക്കും. ഗ്രാൻഡ് മാസ്റ്റർമാരായ ആർ.ആർ.ലക്ഷ്മൺ, ഇന്റർനാഷനൽ മാസ്റ്റേഴ്സ് കെ.രത്നാകരൻ, ബി.ടി.മുരളി കൃഷ്ണ, ഫിഡെ മാസ്റ്റർ ജോൺ വേണി, കേരള സ്റ്റേറ്റ് ചാംപ്യൻമാരായ യു.സി.മോഹനൻ, ഒ.ടി.അനിൽകുമാർ, അബ്ദുൽ മജീദ് തുടങ്ങി ഇരുനൂറോളം പേർ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്.
9037075092.
സെപക്താക്രോ സിലക്ഷൻ
കോഴിക്കോട്∙ സംസ്ഥാന സബ്ജൂനിയർ സെപക്താക്രോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീമുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 7ന് രാവിലെ 11ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 9447204494
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ 9 മുതൽ 12 വരെ കോടഞ്ചേരി മീൻമുട്ടി ട്രാൻസ്ഫോമർ പരിധിയിൽ
∙ 8 – 5: മേപ്പയൂർ സബ്സ്റ്റേഷൻ മുതൽ മഞ്ഞക്കുളം ടൗൺ, മൈക്രോവേവ് സ്റ്റേഷൻ വരെ.
ബിഎസ്എൻഎൽ മേള നാളെ മുതൽ
വടകര ∙ ബിഎസ്എൻഎൽ വടകര ഏരിയയിലെ ഉപയോക്താക്കൾക്കു വേണ്ടി നാളെ മുതൽ 9 വരെ രാവിലെ 10 മുതൽ മാക്കൂൽ പീടിക എക്സ്ചേഞ്ചിൽ പുതിയ കണക്ഷൻ, സിം മേള നടക്കും.
അധ്യാപക നിയമനം
വടകര ∙ മടപ്പള്ളി ജിഎച്ച്എസ്എസിൽ യുപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 7നു രാവിലെ 10നു നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]