ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ എത്തും. എന്നാൽ, സന്ദർശനത്തിന് പൊലീസിന്റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല.
അതേസമയം വിജയ്യുടെ അറസ്റ്റ് ആലോചനയിൽ ഇല്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. അപകടതിനുപിന്നാലെ കരൂരിൽ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട
വിജയ് ദുരന്തഭൂമിയിലേക്ക് ഉടൻ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുമതി തേടി പൊലീസിനെയോ മദ്രാസ് ഹൈക്കോടതിയേയോ സമീപിച്ചിരുന്നില്ല. മറ്റ് രാഷ്ട്രീയ പാർട്ടിക്കളുടെയെല്ലാം ദേശീയ നേതാക്കൾ അടക്കം വന്നുപോയിട്ടും വിജയ് നീലങ്കരയിലെ വീട്ടിൽ തുടരുന്നത് വിമർശിക്കപ്പെട്ടിരുന്നു.
വിജയ്യുടെ നേതൃപാടവത്തെ അടക്കം കോടതി ചോദ്യം ചെയ്തടോടെയാണ് പെട്ടെന്നുള്ള നീക്കങ്ങൾ. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം വിജയ് കരൂരിൽ എത്തുമെന്നാണ് ടിവികെ പ്രാദേശിക നേതാക്കൾ നൽകുന്ന സൂചന.
മരണം അടഞ്ഞവരുടെ കുടുംബഗങ്ങളെ ടിവികെ നേതാക്കൾ ബന്ധപ്പെട്ടു തുടങ്ങി. വിജയ് വരും മുൻപ് വീടുകൾ സന്ദർശിക്കരുതെന്ന നിർദേഹം കരൂർ വെസ്റ്റ് ജില്ലാ ഘടകത്തിനു ലഭിച്ചിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുന്നുണ്ട്.
അതേസമയം, വിജയ് ക്കെതിരെ ഉടൻ നടപടി ഇല്ലെന്ന സൂചന മുതിർന്ന മന്ത്രിമാർ തനെ നൽകി. വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരെയും അറസ്റ്റ് ചെയുന്ന സമീപനം ഡിഎംകെ സർക്കാരിനില്ലെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]