രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും ഒന്നിക്കുന്ന പ്രണയചിത്രം ‘ദി ഗേൾഫ്രണ്ടി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2025 നവംബർ 7-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഗീത ആർട്സിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റുമായി ചേർന്ന് ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് നിർമ്മാണം.
ചിത്രത്തിലേതായി മുൻപ് പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും നായികയായ രശ്മികയുടെയും നായകനായ ദീക്ഷിത് ഷെട്ടിയുടെയും സംഭാഷണം ഉൾക്കൊള്ളുന്ന ഒരു വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്.
നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളിലും ഇരുവരും തമ്മിലുള്ള മികച്ച ഓൺസ്ക്രീൻ കെമിസ്ട്രി ഏറെ ചർച്ചയായിരുന്നു. ചിത്രത്തിലെ ‘നദിവേ’, ‘നീ അറിയുന്നുണ്ടോ’ എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ പുരോഗമിക്കുന്ന ‘ദി ഗേൾഫ്രണ്ട്’ ഒരു പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും.
ഛായാഗ്രഹണം- കൃഷ്ണൻ വസന്ത്, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ- ചോട്ടാ കെ പ്രസാദ്, വസ്ത്രാലങ്കാരം – ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ – എസ് രാമകൃഷ്ണ, മോനിക്ക നിഗോത്രി, സൗണ്ട് ഡിസൈൻ – മനോജ് വൈ ഡി, കളറിൻസ്റ്- വിവേക് ആനന്ദ്, ഡിഐ-അന്നപൂർണ്ണ സ്റ്റുഡിയോ, മാർക്കറ്റിങ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]