‘ഗപ്പി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആശാൻ്റെ’ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ സൂപ്പർസ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ബിബിൻ പെരുമ്പിള്ളിയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്ന് ഗപ്പി സിനിമാസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
നൂറിലധികം പുതുമുഖങ്ങൾ മലയാള സിനിമയിൽ ശ്രദ്ധേയമായ സ്വഭാവ വേഷങ്ങളിലൂടെ തൻ്റേതായ ഇടം കണ്ടെത്തിയ താരമാണ് ബിബിൻ പെരുമ്പിള്ളി. ‘ലോക’ എന്ന ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി, കുറുപ്പ്, വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത, റൈഫിൾ ക്ലബ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ബിബിൻ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഹാസ്യത്തിന് മുൻതൂക്കം നൽകി ഒരുക്കുന്ന ‘ആശാനിൽ’ നൂറിലധികം പുതുമുഖങ്ങൾ അണിനിരക്കുന്നു എന്നതും ചിത്രത്തിൻ്റെ പ്രധാന ആകർഷണമാണ്.
നടൻ ഷോബി തിലകനും ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഷോബി തിലകൻ്റെ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘ആശാനുണ്ട്’. വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു.
സംഗീത സംവിധാനം: ജോൺ പോൾ ജോർജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ. ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ.
സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ഫാർസ് ഫിലിംസാണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]