കോഴിക്കോട് ∙ സമഗ്ര വനനയത്തിലൂടെ ചന്ദനമരം വളർത്തി ലാഭമുണ്ടാക്കാൻ കർഷകർക്ക് അവസരമൊരുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആദ്യപടിയായി സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വിൽപന നടത്താനുള്ള നിയമനിർമാണം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കും. ഒരു കോടി ചന്ദന തൈകൾ കേരളത്തിലുടനീളം നട്ടുവളർത്തും.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 കോളജുകളെ നോളജ് പാർട്ണർ ഇൻസ്റ്റിറ്റ്യൂഷൻസായി മന്ത്രി പ്രഖ്യാപിച്ചു.
വനശ്രീയിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നക്ഷത്രവനം, ശലഭോദ്യാനം എന്നിവ വിജയകരമായി പൂർത്തിയാക്കിയ സ്കൂളുകൾക്കുള്ള പുരസ്കാരം മന്ത്രിയും മേയർ ബീന ഫിലിപ്പും സമ്മാനിച്ചു.
അരണ്യം മാസിക സ്പെഷൽ പതിപ്പ് വനം പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം പ്രകാശനം ചെയ്തു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വി.പി.ജയപ്രകാശ്, എഴുത്തുകാരൻ റിഹാൻ റാഷിദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.നൗഷീർ, കെ.ടി.പ്രമീള, സി.എം.ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, എ.സരിത, ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രൻ, ചേളന്നൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, ബ്ലോക്ക് മെംബർ ഐഷാബി സുറൂർ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.കവിത, എൻ.രമേശൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആൻഡ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി, വർക്കിങ് പ്ലാൻ ഓഫിസർ പി.കെ.
ആസിഫ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരായ വി.സന്തോഷ് കുമാർ, യു.ആഷിഖ് അലി, അസി. ഫോറസ്റ്റ് കൺസർവേറ്റർമാരായ എ.പി.ഇംതിയാസ്, പി.സത്യപ്രഭ, കെ.നീതു, ചേളന്നൂർ എസ്എൻജി കോളജ് പ്രിൻസിപ്പൽ പ്രഫ.
എസ്.പി.കുമാർ, ഡോ. ഇ.എസ്.അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
വയനാട് വന്യജീവി സങ്കേതം അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ജോഷിൽ വൈൽഡ് ലൈഫ് ക്വിസ് നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]