വാഷിംഗ്ടൺ: അമേരിക്കയിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിൽ വെച്ച് അജ്ഞാതനായ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ഹൈദരാബാദിൽ നിന്ന് ദന്തചികിത്സയിൽ ബിരുദം നേടിയ ശേഷം 2023-ലാണ് ചന്ദ്രശേഖർ ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. ആറുമാസം മുൻപ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു.
തുടർന്ന് മുഴുവൻ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടെ ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ചന്ദ്രശേഖറിന്റെ കുടുംബം സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു.
ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി ഹരീഷ് റാവു എന്നിവർ ഹൈദരാബാദിലെ വിദ്യാർത്ഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മൃതദേഹം ജന്മനാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
“വലിയ ഉയരങ്ങളിലെത്തുമെന്ന് വിശ്വസിച്ചിരുന്ന മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന ഹൃദയഭേദകമാണ്,” ഹരീഷ് റാവു പറഞ്ഞു.
ചന്ദ്രശേഖറിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ബിആർഎസ് പാർട്ടിയും ആവശ്യപ്പെട്ടു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]