കോഴിക്കോട് ∙ പൗരന്റെ മൗലിക വോട്ടവകാശം സംരക്ഷിക്കാനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും എതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ അർപ്പിച്ച് ഈ മാസം അവസാനം കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് മഹാ സമ്മേളനം നടത്തും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ചേർന്ന മലബാർ മേഖലയിൽ നിന്നുള്ള ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിയുടെ മാതൃകയിൽ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള നീക്കം നടക്കുകയാണെന്നു സണ്ണി ജോസഫ് ആരോപിച്ചു. കോഴിക്കോട് കോർപറേഷനിലേത് അടക്കമുള്ള ഇരട്ട
വോട്ടുകൾ തെളിവു സഹിതം പരാതി നൽകിയെങ്കിലും ആക്ഷേപം പരിഹരിക്കുന്നതിനു പകരം ക്രമക്കേടിനു വഴി ഒരുക്കുകയാണ് കമ്മിഷൻ ചെയ്തിരിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽ കുമാർ, എംഎൽഎമാരായ ടി.സിദ്ദീഖ്, ആര്യാടൻ ഷൗക്കത്ത്, കെപിസിസി ഭാരവാഹികളായ കെ.ജയന്ത്, പി.എം.നിയാസ്, ആലിപ്പറ്റ ജമീല, പി.എ.സലീം, സി.ചന്ദ്രൻ, സോണി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റുമാരായ മാർട്ടിൻ ജോർജ്, എ.തങ്കപ്പൻ, പി.കെ.ഫൈസൽ, വി.എസ്.ജോയ്, കെ.പ്രവീൺ കുമാർ, ടി.ജെ.ഐസക്, കെ.എം.പൗലോസ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]