ആലക്കോട്∙ ടൗണിലെ ഓട്ടമൊബീൽ സ്പെയർപാർട്സ് ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം. കെ.വി.അന്ത്രുവിന്റെ ഉടമസ്ഥതയിലുള്ള കെ.വി.ഓട്ടമൊബീൽ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കടയുടമ പള്ളിയിൽ പോയ സമയത്ത് കടയിൽനിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ കച്ചവടക്കാർ ഷട്ടർ തകർത്ത് അകത്ത് കയറി.
തീപിടിത്തമാണെന്ന് മനസ്സിലാക്കിയ അവർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇതിനിടെ കെവിവിഇഎസ് നേതാക്കളായ കെ.വി.ഹരിദാസ്, എൻ.എം.മൊയ്തീൻ, ജോൺ പടിഞ്ഞാത്ത്, എൻ.വി.സജീവ്, ടി.സി.പ്രകാശ്, ജി.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ചേർന്ന് കുറെ സാധനങ്ങൾ പുറത്തെടുത്തു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
പൊലീസും സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

