സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ നടൻ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ട്രെയ്ലറിന്റെ പ്രധാന ആകർഷണം.
ഒക്ടോബർ 7-ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക പ്രീമിയറിനായി ഒരുങ്ങുന്ന ചിത്രം, മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
എട്ട് സിനിമകളിൽ ഒന്നുകൂടിയാണ്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര തീവ്രമായ ഒരു ക്ലൈമാക്സാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘തിയേറ്റർ’, ഇതിനോടകം തന്നെ നിരവധി ആഗോള ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയ്ലർ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരുന്നു.
ഇതിന് പുറമെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിനൊരുങ്ങുന്നുണ്ട്. ബിരിയാണിയ്ക്ക് ശേഷം വീണ്ടും സജിൻ ബാബു ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു ഒരുക്കുന്ന ചിത്രമെന്ന നിലയിൽ, അദ്ദേഹത്തിന്റെ ശക്തമായ ആഖ്യാനശൈലി ‘തിയേറ്ററിലും’ പ്രതീക്ഷിക്കാം.
അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്ന് അഞ്ജന ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് സന്തോഷ് കോട്ടായിയാണ്. ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ (TIME) ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിൽ ചിത്രം പ്രദർശിപ്പിക്കും.
2025 ഒക്ടോബർ 8, 9 തീയതികളിൽ റഷ്യയിലെ കസാനിലാണ് പ്രദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാംസ്കാരിക, നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫോറം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക ചർച്ചകൾക്കും പരിപാടികൾക്കും ഫോറം വേദിയൊരുക്കും. കലാമൂല്യത്തിനും സാംസ്കാരിക പ്രാധാന്യത്തിനും ഊന്നൽ നൽകുന്ന ഫോറത്തിലേക്ക് ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ തിരഞ്ഞെടുക്കപ്പെട്ടത് ചിത്രത്തിന്റെ മികവിന് ലഭിച്ച അംഗീകാരമാണ്.
പ്രദർശനത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കെടുത്ത് പ്രേക്ഷകരുമായി സംവദിക്കും. ചലച്ചിത്രമേളയുടെ ഭാഗമായി സംവിധായകൻ സജിൻ ബാബു ‘ആധുനിക ഇന്ത്യൻ സിനിമ: സമകാലിക പ്രവണതകൾ’ എന്ന വിഷയത്തിലും, പ്രശസ്ത സംവിധായകൻ ഡോ.
ബിജു ‘ഇന്ത്യൻ സിനിമയും സംസ്കാരാതീതമായ കഥാവതരണങ്ങളും’ എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തും. ചിത്രം 2025 ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും.
ഛായാഗ്രഹണം: ശ്യാമപ്രകാശ് എം.എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം: സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് എസ്. ഉണ്ണി, കലാസംവിധാനം: സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: സംഗീത് ചിക്കു, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: സേതു ശിവദാനന്ദൻ & ആഷ് അഷ്റഫ്, തിരക്കഥാ സഹായം & ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: ശൈസ്ത ബാനു, കാസ്റ്റിംഗ് ഡയറക്ടർ: അരുൺ സോൾ, കളറിസ്റ്റ്: ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ: ഷിബിൻ കെ.കെ, ഓൺലൈൻ പ്രമോഷൻസ്: വിപിൻ കുമാർ, വി.എഫ്.എക്സ്: 3 ഡോർസ്, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്: ജിതേഷ് കടക്കൽ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]