പത്തനംതിട്ട: ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ പ്രതിഷേധമുയരുന്നതിനിടെ എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. നാളെ 11 മണിക്ക് എൻഎസ്എസ് ആസ്ഥാനത്താണ് എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം നടക്കുക.
എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകും. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
ശബരിമല വിഷയത്തിൽ ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ വിവിധ കരയോഗങ്ങളിൽ പരസ്യപ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് നിര്‍ണായക യോഗം ചേരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]