ചെറുപുഴ ∙ ചെറുപുഴ പുതിയ പാലത്തിനു സമീപം റോഡരികിൽ മുറിച്ചിട്ട മരത്തടി അപകടഭീഷണി.
മരത്തടി ഉടൻ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. റോഡരിൽ നിന്നിരുന്ന കൂറ്റൻമരം രണ്ടുമാസം മുൻപ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണു കടപുഴകി റോഡിലേക്ക് വീണത്. ഇതോടെ ചിറ്റാരിക്കാൽ, പുളിങ്ങോം ഭാഗത്തേക്കുള്ള വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. തുടർന്നു അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു മരംമുറിച്ചു മാറ്റിയാണു ഗതാഗതം പുന:സ്ഥാപിച്ചത്.
അന്ന് റോഡിൽനിന്ന് മുറിച്ചു മാറ്റിയ മരത്തടിയാണ് ഇന്നും റോഡരികിൽ കിടക്കുന്നത്.
ചിറ്റാരിക്കാൽ-ചെറുപുഴ റോഡും പുളിങ്ങോം-ചെറുപുഴ റോഡും സംഗമിക്കുന്ന ഭാഗത്താണു മരത്തടി മുറിച്ചിട്ടിരിക്കുന്നത്. ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണു ദിവസവും ഇതുവഴി കടന്നുപോകുന്നത്.
എന്നിട്ടും റോഡരികിൽ മുറിച്ചിട്ട മരത്തടി നീക്കം ചെയ്യാനുള്ള നടപടിയൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
റോഡരികിൽ കിടക്കുന്ന മരത്തടി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]