ന്യൂഡൽഹി∙ ബാങ്കിൽ നിന്ന് ചെക്ക് മാറിയെടുക്കുന്ന നടപടി വേഗത്തിലാക്കാനുള്ള പുതിയ സംവിധാനം പ്രാബല്യത്തിൽ. ചെക്ക് മാറിയെടുക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട.
നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ 2 ദിവസമെടുക്കാറുണ്ട്.
ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിതസമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് നിലവിലെ രീതി. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സിടിഎസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും. ഇതുവഴി മണിക്കൂറുകൾക്കുള്ളിൽ തന്നെ പണം ലഭിക്കും.
നടപ്പാക്കൽ രണ്ടു ഘട്ടമായി
∙ ഇന്നു മുതൽ 2026 ജനുവരി 2 വരെ: പണം സൂക്ഷിച്ചിരിക്കുന്ന ബാങ്കിന് വൈകിട്ട് 7 വരെ ചെക്ക് സ്വീകരിക്കണോ തള്ളണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാം.
ഇതിനകം തീരുമാനമെടുത്തില്ലെങ്കിൽ സ്വീകരിച്ചതായി കണക്കാക്കും. ∙ 2026 ജനുവരി 3 മുതൽ: സമയക്രമം കൂടുതൽ കർശനമാക്കും.
വൈകിട്ട് 7 വരെ ബാങ്കുകൾക്ക് കാത്തിരിക്കാനാവില്ല. ക്ലിയറിങ് ഹൗസിൽ നിന്ന് ചെക്ക് ലഭിച്ചാൽ 3 മണിക്കൂറിനുള്ളിൽ തീരുമാനമെടുത്തിരിക്കണം. ഉദാഹരണത്തിന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലെത്തിയ ചെക്കിന്റെ കാര്യം ഉച്ചയ്ക്ക് രണ്ടിനകം തീരുമാനിക്കണം. ഇല്ലെങ്കിൽ ചെക്ക് അംഗീകരിച്ചതായി കണക്കാക്കും.
എങ്ങനെ?
∙ രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ ഉപയോക്താക്കളിൽ നിന്ന് ചെക്കുകൾ ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകൾ അവ സ്കാൻ ചെയ്ത് ക്ലിയറിങ് ഹൗസിലേക്ക് അയയ്ക്കും.
ചെക്കുകൾ സെറ്റിൽ ചെയ്യുന്നത് ക്ലിയറിങ് ഹൗസുകളാണ്.പരിശോധനയ്ക്കു ശേഷം ചെക്കിൽ പറയുന്ന പണം സൂക്ഷിച്ചിരിക്കുന്ന ബാങ്കിലേക്ക് ക്ലിയറിങ് ഹൗസ് ഈ സ്കാൻഡ് ചെക്കുകൾ അയയ്ക്കും. ∙ പണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ചെക്ക് സ്വീകരിക്കണോ തള്ളണോ എന്ന കാര്യം ഇത് ലഭിക്കുന്ന മുറയ്ക്ക് വ്യക്തമാക്കണം.
ഇതിനുള്ള സമയപരിധി രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ്. ഓരോ ചെക്കിന്റെ കാര്യവും തീർപ്പാക്കുന്നതിന് നിശ്ചിത സമയപരിധി (എക്സ്പയറി ടൈം) ഉണ്ടാകും.
ഇതിനകം ബാങ്ക് തീരുമാനമെടുത്തിരിക്കണം.
∙ തുടർന്ന് ഒരു മണിക്കൂറിനകം പണം അക്കൗണ്ടിലെത്തും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]