ഒറ്റപ്പാലം∙ നഗരത്തിലെ ആർഎസ് റോഡ് പരിസരത്തു നിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോങ്ങാട് കോലാർകുന്ന് വീട്ടിൽ നൗഫിൻ (19) ആണു പിടിയിലായത്.
ബൈക്ക് പൊലീസ് വീണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം സ്വദേശിയുടെ ബൈക്ക് മോഷണം പോയത്.
തൊട്ടുപിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണിയംപുറത്തു വാഹന പരിശോധനയ്ക്കിടെയാണു ബൈക്കുമായി യുവാവ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ഒറ്റപ്പാലത്തു നിന്നു മോഷ്ടിച്ച ബൈക്കുമായി ഷൊർണൂരിൽ പോയി പാലക്കാട്ടേക്കു പോകുന്നതിനിടെയാണു പിടിയിലായതെന്നാണു മൊഴി.
ഇയാളുടെ പേരിൽ കോങ്ങാട് സ്റ്റേഷനിലും മോഷണക്കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒറ്റപ്പാലം ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എം.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]