കല്ലടിക്കോട്∙ ദേശീയപാതയിൽ പനയംപാടം മേഖലയിൽ വാഹനാപകടങ്ങൾക്കു പരിഹാരം കാണാനായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ കെ.ശാന്തകുമാരി എംഎൽഎ സന്ദർശിച്ചു. നവീകരണ പ്രവർത്തനങ്ങളിൽ നാട്ടുകാർ ആശങ്ക അറിയിച്ചതോടെയാണു എംഎൽഎ സ്ഥലം സന്ദർശിച്ചത്.
നിലവിലെ എസ്റ്റിമേറ്റ് പ്രകാരം അപാകതകൾ ഒഴിവാക്കി നിർമാണം നടത്തുന്നതിനോടൊപ്പം നാട്ടുകാരുടെ ആശങ്കകളും എംഎൽഎ ഉദ്യോഗസ്ഥരുമായി പങ്കുവച്ചു.
വാഹനാപകടങ്ങൾ പതിവായ പനയംപാടം വളവിൽ 4 വിദ്യാർഥികളടക്കം ഒട്ടേറെപ്പേരാണ് അപകടങ്ങളിൽ മരിച്ചത്. പരുക്കേറ്റവരും ഏറെയാണ്.
തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തെ തുടർന്നു ദേശീയപാത അതോറിറ്റി 1.35 കോടി രൂപ നവീകരണത്തിനായി അനുവദിച്ചിരുന്നു.
പാലക്കാട് നിന്നു മണ്ണാർക്കാട്ടേക്കു പോകുമ്പോൾ ഇടതു ഭാഗത്ത് അഴുക്കുചാൽ നിർമാണവും റോഡിന്റെ നടപ്പാത നിർമാണവുമാണ് ആദ്യം നടക്കുന്നത്. സ്കൂൾ, പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന റോഡിന്റെ ഭാഗത്തു കൂടി കാൽനട
യാത്രക്കാർക്കുള്ള സൗകര്യവും ഏർപ്പെടുത്തും.
ഇപ്പോൾ നിർമിക്കുന്ന റോഡിന്റെ വീതിക്കനുസരിച്ചു റോഡിന്റെ നടുവിലൂടെ സിമന്റ് ഡിവൈഡർ സ്ഥാപിക്കും. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കും, ദിശാ ബോർഡുകൾ സ്ഥാപിക്കും.
ഈ പ്രവൃത്തികളാണു തുടർ ദിവസങ്ങളിൽ നടക്കുകയെന്നു ദേശീയപാത എഇ പറഞ്ഞു.
എന്നാൽ, ദേശീയപാതയുടെ ഇടതുവശത്തെ മുഴുവൻ സ്ഥലവും എടുത്ത് വീതി കൂട്ടി റോഡിന്റെ ഇരുവശങ്ങളിൽക്കൂടി കാൽനട യാത്രയ്ക്കു സൗകര്യം ചെയ്യണമെന്നു നാട്ടുകാർ പറഞ്ഞു. അപകടഭീഷണി ഒഴിവാക്കാനായി ഉടൻ നടത്തുമെന്നു പറഞ്ഞ നവീകരണമാണു 10 മാസങ്ങൾക്കിപ്പുറം നടക്കുന്നതെന്നും നവീകരണം നാട്ടുകാർക്കു നൽകിയ ഉറപ്പിനു വിരുദ്ധമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]