ആമ്പല്ലൂർ ∙ അടിപ്പാത നിർമാണം നടക്കുന്ന ആമ്പല്ലൂരിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
കുരുക്ക് കുറയ്ക്കാൻ സർവീസ് റോഡ് അടച്ചുകൊണ്ടുള്ള ഗതാഗത പരിഷ്കരണം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടപ്പാക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ടും തുടരുകയായിരുന്നു.
നൂറുകണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കാത്തുകിടന്നു.
വാഹനങ്ങൾ നീങ്ങാനാകാതെ ഗതാഗതം നിശ്ചലമായ നിലയിലായിരുന്നു മിക്കപ്പോഴും. അടിപ്പാതയുടെ മേൽപാതയ്ക്കായി ദേശീയപാതയുടെ ഓരത്ത് അടിത്തറ കോരുന്ന പണികൾ നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി സർവീസ് റോഡിന്റെ വീതി കുറഞ്ഞതും സർവീസ് റോഡിലേക്കുള്ള പ്രവേശനം വീതികുറഞ്ഞതുമാണ് ഗതാഗതക്കുരുക്കിന് കാരണമായി യാത്രക്കാർ പറയുന്നത്. ഇതിനിടെ വെള്ളിയാഴ്ച കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലെ ഡിവൈഡർ ഭാഗികമായി തുറന്നത് അപകട
സാധ്യതയായി. നിരന്തരം അപകടങ്ങളെ തുടർന്നാണ് ഇവിടെ ഡിവൈഡർ അടച്ചുകെട്ടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]