ആലപ്പുഴ ∙ സർവീസ് റോഡുകളുടെ നിർമാണവും ടാറിങ്ങും പൂർത്തിയായ വെള്ളാപ്പള്ളി പാലത്തിൽ കയറിയപ്പോൾ ആകാശിന് അഭിമാനം. കൈവരികൾ തകർന്ന പഴയ നടപ്പാലത്തിലൂടെ ആറു വർഷം മുൻപ് സ്കൂളിൽ പോയത് ഇപ്പോഴും പേടിപ്പെടുത്തുന്ന ഓർമ.
പാലത്തിന്റെ അപകടാവസ്ഥ ആകാശിന്റെ കത്തിലൂടെ അധികൃതർ അറിഞ്ഞതാണ് പുതിയ പാലത്തിന്റെ നിർമാണത്തിലേക്കു വഴി തെളിച്ചത്.പിഎച്ച് വാർഡ് പനയ്ക്കൽ വീട്ടിൽ ജോൺ റോബർട്ട് – മേരി ഷേർളി ദമ്പതികളുടെ മകൻ ആകാശ് ജോസഫ് ജോണി അന്ന് ലിയോ തേർട്ടീൻത് സ്കൂളിൽ 9–ാം ക്ലാസിൽ പഠിക്കുകയായിരുന്നു.
മലയാള മനോരമയുടെ നല്ലപാഠം ക്ലബ് അംഗമായിരുന്ന ആകാശ് സബ് കലക്ടറായിരുന്ന വി.ആർ.കൃഷ്ണതേജയെ ‘അങ്കിൾ’എന്നു സംബോധന ചെയ്ത് നല്ലപാഠത്തിന്റെ പേരിൽ ഒരു കത്തെഴുതി. സബ് കലക്ടർ സ്ഥലം സന്ദർശിച്ചു.
പിന്നീട് 2019 നവംബർ 3ന് അന്നത്തെ നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ മലയാള മനോരമയുടെ ഹലോ ചെയർമാൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ പാലത്തിന്റെ അവസ്ഥ ആകാശ് ഫോണിലൂടെയും അറിയിച്ചു. ചെയർമാൻ ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല.
കൃഷ്ണതേജ കലക്ടർ ആയപ്പോൾ വീണ്ടും ആകാശ് പഴയ കാര്യം ഓർമപ്പെടുത്തി. താമസിയാതെ നടപടി ഉണ്ടായി.
പുതിയ പാലത്തിന് 3 കോടി രൂപ അനുവദിച്ചതായി കലക്ടർ ആകാശിനെ അറിയിച്ചു.
പിന്നീട് രണ്ട് വർഷം കഴിഞ്ഞ് പുതിയ പാലം പണിയാൻ തുടങ്ങിയപ്പോൾ ആകാശ് ഇവിടെ വന്നു നോക്കി നിൽക്കുമായിരുന്നു. പുതിയ പാലം യാഥാർഥ്യമായതിൽ മലയാള മനോരമ നല്ല പാഠം ക്ലബ്ബിനോടും കലക്ടർ കൃഷ്ണതേജ അങ്കിളിനോടും നന്ദിയുണ്ടെന്ന് ആകാശ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]