ഇരിങ്ങാലക്കുട∙ ഠാണാ– ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഠാണാ ജംക്ഷനിൽ ജനറൽ ആശുപത്രി റോഡിലേക്കുള്ള ഭാഗത്ത് മുന്നറിയിപ്പില്ലാതെ ആരംഭിച്ച കലുങ്ക് നിർമാണം യാത്രക്കാരെ വലച്ചു. ജനറൽ ആശുപത്രി മുതൽ ഠാണാ ജംക്ഷൻ വരെ റോഡിന്റെ ഇരുവശത്തുള്ള കാന നിർമാണം പൂർത്തീകരിച്ച ശേഷമാണ് കലുങ്ക് നിർമാണം ആരംഭിച്ചത്. എന്നാൽ മുന്നറിയിപ്പില്ലാതെ റോഡ് ഇരുവശത്തും അടച്ചുകെട്ടിയതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നഗരത്തിലെ ഉൾവഴികളിൽ ഗതാഗത കുരുക്കിൽപെട്ടു.
ചാലക്കുടി, മാള, കൊടകര, മുരിയാട് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ പാണ്ട്യങ്ങാടി ജംക്ഷനിൽ നിന്ന് മാർക്കറ്റിലെത്തി ഇവിടെ നിന്നു സെന്റ് മേരീസ് സ്കൂളിന് മുൻപിലൂടെ ബിഷപ്സ് ഹൗസിനു മുൻപിലെത്തി ഇവിടെ നിന്ന് തിരിഞ്ഞ് ഠാണാ വഴിയാണ് ബസ് സ്റ്റാൻഡിലേക്ക് പോകുന്നത്. ബസ് സ്റ്റാൻഡിൽ നിന്ന് തിരിച്ച്, ഇതേ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഠാണായിൽ നിന്ന് ഇതേ റോഡിലൂടെ പോകേണ്ട
അവസ്ഥയാണ്. അതിനാൽ മാർക്കറ്റ് റോഡ് ഉൾപ്പെടെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്.
മുന്നറിയിപ്പില്ലാതെയാണു റോഡ് അടച്ചുകെട്ടി നിർമാണ പ്രവൃത്തികൾ ആരംഭിച്ചതെന്ന് ബസ് ജീവനക്കാരും നാട്ടുകാരും ആരോപിച്ചു.
ചാലക്കുടി റോഡിൽ നിന്ന് ഠാണാ പരിസരത്തേക്ക് വരുന്ന വാഹനങ്ങൾ മെറീന ആശുപത്രിക്ക് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞാണ് തൃശൂർ റോഡിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഠാണാ ജംക്ഷനിൽ നിർമിക്കുന്ന കലുങ്കിന്റെ നിർമാണപ്രവൃത്തികൾ പാതി പിന്നിട്ടു കഴിഞ്ഞു. ഠാണാ- ചന്തക്കുന്ന് റോഡ് വികസനം ഉൾപ്പെടെ തൃശൂർ – കൊടുങ്ങല്ലൂർ റോഡിലെ മുഴുവൻ നിർമാണ പ്രവൃത്തികളും ഫെബ്രുവരി 28ന് പൂർത്തിയാകും എന്നാണ് മന്ത്രി ആർ.ബിന്ദു അറിയിച്ചിട്ടുള്ളത്. ചാലക്കുടി ഭാഗത്തേക്കുള്ള റോഡിന്റെ വശങ്ങൾ ടാർ ചെയ്യാനുള്ള പണികൾ പൂർത്തിയാകാനുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]