കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു.
ആലപ്പുഴ മുട്ടാർ പുത്തൻപറമ്പിൽ സുരേഷിൻ്റെ മകൻ സൂരജ് കെ.എസ്, തൃശൂർ പഴുവിൽ വെസ്റ്റ് വള്ളൂക്കാട്ടിൽ അശോക് കുമാറിൻ്റെ മകൾ ശ്വേത അശോക് എന്നിവരാണ് മരിച്ചത്. രാത്രി 12.45ന് ഫോറം മാളിൽ നിന്ന് ശ്വേതയെ കാക്കനാടുള്ള താമസസ്ഥലത്ത് വിടാൻ പോകുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് ചമ്പക്കര മാർക്കറ്റിനടുത്തുള്ള 953-ാം നമ്പർ മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]