കോട്ടയം ∙ മെഡിക്കൽ കോളജ് അധ്യാപകർ കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു പ്രകടനം നടത്തി.
രണ്ടാഴ്ചയായി നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു പ്രകടനം. ആവശ്യത്തിന് അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകുക, പിഎസ്സി മുഖേന ഒഴിവുകൾ നികത്തുക, എൻട്രി കേഡർ വേതനം തിരുത്തുക, ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുക, പെൻഷൻ സീലിങ് നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
യൂണിറ്റ് പ്രസിഡന്റ് ഡോ. ഫ്രഡെറിക് പോൾ ജാഥ ഉദ്ഘാടനം ചെയ്തു.
കെജിഎംസിടിഎ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ.
കവിത, ഡോ. കെ.എം.ബിന്ദു, ഡോ.
സദറുദ്ധീൻ അഹമ്മദ്, വിദ്യാർഥി യൂണിയൻ പ്രതിനിധി ഫർഹാൻ, ഹൗസ് സർജൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡോ. ആൽബി, പി.ജി.അസോസിയേഷൻ പ്രസിഡന്റ് ഡോ.
വിപിൻ എന്നിവർ പ്രസംഗിച്ചു.ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും 6ന് ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ എല്ലാ മെഡിക്കൽ കോളജുകളിലും ധർണ നടത്തുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]