പരിശോധന ക്യാംപ് നാളെ:
പാലക്കാട് ∙ ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയും കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയും ചേർന്നു നാളെ 10.30 മുതൽ ഉച്ചയ്ക്കു 3 വരെ ഐഎംഎ ജംക്ഷനു സമീപത്തെ ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റി ഓഫിസിൽ സൗജന്യ മുച്ചിറി– മുറിയണ്ണാക്ക് പരിശോധന ക്യാംപ് നടത്തും. കുട്ടികളിൽ സർജറിക്കു ശേഷം 18 വയസ്സുവരെ തുടർ ചികിത്സയും സൗജന്യമായിരിക്കും.
ലയൺസ് ഡിസ്ട്രിക്ട് 318D കമ്യൂണിറ്റി സർവീസ് ഡിസ്ട്രിക്ട് ചെയർപഴ്സൻ വിമൽ വേണു ക്യാംപ് ഉദ്ഘാടനം ചെയ്യും. സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കുമെന്നു മാനേജർ പി.മോഹനൻ, ലയൺസ് ക്ലബ് പ്രസിഡന്റ് ആർ.ബാബു സുരേഷ്, സെക്രട്ടറി എൻ.കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
ഫോൺ: 8086668323, 8848318616.
വ്യവസായ ട്രൈബ്യൂണൽ സിറ്റിങ്
പാലക്കാട് ∙ വ്യവസായ ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോംപൻസേഷൻ കമ്മിഷണറുമായ സാബു സെബാസ്റ്റ്യൻ 6, 7, 13,14, 21, 27, 28 തീയതികളിൽ സിറ്റിങ് നടത്തും. റവന്യു ഡിവിഷനൽ മജിസ്ട്രേട്ട് കോടതി ഹാളിലാണ് സിറ്റിങ് നടക്കുക.
തൊഴിൽ തർക്ക കേസുകൾ, ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോംപൻസേഷൻ കേസുകളാണ് വിചാരണ ചെയ്യുന്നതെന്ന് വ്യാവസായിക ട്രൈബ്യൂണൽ സെക്രട്ടറി അറിയിച്ചു.ഫോൺ:0491 2556087.
6,7 തീയതികളിൽ ശുദ്ധജല വിതരണം മുടങ്ങും
പാലക്കാട് ∙ കൽമണ്ഡപം ജല അതോറിറ്റിയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 6,7 തീയതികളിൽ നഗരസഭയിലെ മാങ്കാവ്, വടക്കുമുറി, ശെൽവപാളയം, കുന്നത്തൂർമേട് നോർത്ത്, കുന്നത്തൂർമേട് സൗത്ത്, ചിറക്കാട്, കേനാത്തുപറമ്പ്, മണപ്പുള്ളിക്കാവ് (20 മുതൽ 27 വരെ) വാർഡുകളിൽ ശുദ്ധജല വിതരണം മുടങ്ങും.
താൽക്കാലിക നിയമനം
പാലക്കാട് ∙ പാലക്കാട് നഗരസഭയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്- 2 തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സാനിറ്ററി ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് / ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് എന്നിവയാണു യോഗ്യത.
കൂടിക്കാഴ്ച 6നു രാവിലെ 11ന്. പാലക്കാട് ∙ പാലക്കാട് നഗരസഭയിൽ മൂന്നാം ഗ്രേഡ് ഓവർസീയർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഡിപ്ലോമ / ബിടെക് ഇൻ സിവിൽ എൻജിനീയറാണു യോഗ്യത. കൂടിക്കാഴ്ച 8നു രാവിലെ 11ന്.
നേത്ര ചികിത്സാ ക്യാംപ്
നെന്മാറ∙ പ്രഫ.
ആർ. ഗോപാലകൃഷ്ണൻ അനുസ്മരണ ദിനത്തിൽ ശ്രീലക്ഷ്മി കണ്ണാശുപത്രിയിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും.നാളെ രാവിലെ 8.30 മുതൽ 12 വരെ നടക്കുന്ന ക്യാംപിൽ സൗജന്യ തിമിര ശസ്ത്രക്രിയ, സൗജന്യ മരുന്നുവിതരണം, പ്രമേഹത്തിന്റെ തോത് അറിയാനുള്ള രക്ത പരിശോധന എന്നിവ ഉണ്ടാകും.
ഫോൺ. 9048853444, 7034238272.
അധ്യാപക ഒഴിവ്
നെന്മാറ∙ ഗവ.ഗേൾസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ അഗ്രികൾചർ (ഫ്ലോറികൾചറിസ്റ്റ്) അധ്യാപക ഒഴിവുണ്ട്.
ബിഎസ്സി അഗ്രികൾചർ ആണ് യോഗ്യത. കൂടിക്കാഴ്ച 8ന് ഉച്ചയ്ക്ക് 12 ന് .
ഫോൺ: 04923 241308, 9446483936. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]