ആര്യനാട്∙ പഞ്ചായത്തിലെ തേവിയാരുകുന്ന് ശുദ്ധജല പദ്ധതി നിർമാണം പാതി വഴിയിൽ. ജല വിതരണത്തിനായി സ്ഥാപിക്കാൻ ഇറക്കിയ പൈപ്പുകൾ കൂട്ടിയിട്ട
നിലയിൽ. നിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ പഞ്ചായത്തിന്റെ 3.5കോടി രൂപയാണ് വെള്ളത്തിലായത്.വാപ്കോസ് കമ്പനിക്കാണ് കരാർ.
പഞ്ചായത്തിലെ ഏഴ് വാർഡുകളിലേക്ക് ശുദ്ധജലം എത്തിക്കാൻ ആരംഭിച്ചതാണ് പദ്ധതി. 3.5കോടി ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ പദ്ധതി ഇനി പൂർത്തീകരിക്കണമെങ്കിൽ ഇരട്ടി തുകയാകും.
അഞ്ച് വർഷം കഴിഞ്ഞിട്ടും പദ്ധതി പ്രദേശത്ത് പൈപ്പിടൽ പൂർത്തിയാക്കാൻ പോലും കരാർ കമ്പനിക്കു കഴിഞ്ഞിട്ടില്ല.
പഞ്ചായത്തിലെ മീനാങ്കൽ, കീഴ്പാലൂർ, തേവിയാരുകുന്ന്, പൊട്ടൻചിറ, പറണ്ടോട്, പുറുത്തിപ്പാറ, വലിയകലുങ്ക് എന്നീ വാർഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിനു വേണ്ടിയാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ തേവിയാരുകുന്നിന് സമീപമുള്ള ആറ്റുമുക്കിൽ പമ്പ് ഹൗസിന്റെയും ഗാലറിയുടെയും പണി ആരംഭിച്ചു.
ഇതിനിടെ പഞ്ചായത്ത് ഭരണ സമിതി മാറിയതോടെ തുടർ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. കരാറുകാർക്ക് അനുവദിച്ച തുകയ്ക്കുള്ള ജോലികൾ പൂർത്തിയാക്കിയിട്ടില്ലെന്നു കാട്ടി പുതിയ പഞ്ചായത്ത് ഭരണ സമിതി ബാക്കി തുക അനുവദിച്ചില്ല.
നേരത്തേ പദ്ധതി നടത്തിപ്പിനായി കരാറുകാരന് അഡ്വാൻസ് തുക നൽകിയിരുന്നു.
എന്നാൽ ബാക്കി തുക കൂടി അനുവദിച്ചാലേ തുടർ ജോലികൾ ചെയ്യാൻ കഴിയൂ എന്ന് കരാറുകാരനും നിലപാടെടുത്തതോടെ പദ്ധതി പെരുവഴിയിലായി.ഈ വിഷയത്തിൽ പഞ്ചായത്ത് കോടതിയെ സമീപിച്ചതോടെയാണ് ശുദ്ധജല പദ്ധതിയുടെ നിർമാണം നിലച്ചത്. പദ്ധതി മുടങ്ങിയതിൽ പ്രതിഷേധം ശക്തമാണ്.
2020ലെ പഞ്ചായത്ത് ഭരണ സമിതി കേന്ദ്ര പദ്ധതി റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുദ്ധജല പദ്ധതിക്ക് 3.5 കോടി അനുവദിച്ചത്.പമ്പ് ഹൗസ്, ഗാലറി, കിണർ എന്നിവയുടെ നിർമാണം എന്നിവ ഭാഗികമായി നടന്നു.
നിർമാണം നിലച്ചതോടെ കമ്പികൾ തുരുമ്പെടുത്തു. ഗാർഹിക കണക്ഷൻ നൽകാൻ ഇറക്കിയ പി.വി.സി പൈപ്പുകൾ പല സ്ഥലങ്ങളിലായി കാട് കയറിയ നിലയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]